09 May 2024 Thursday

ഷാർജ ഭരണാധികാരി ശൈഖ് സുൽത്താന്റെ ആദരം ഏറ്റുവാങ്ങി ചങ്ങരംകുളം സ്വദേശി

ckmnews



ചങ്ങരംകുളം:ഷാർജ പുസ്തകോത്സവത്തിന്റെ ഭാഗമായി വിദേശഭാഷ യിലെ മികച്ച പ്രസാധകൻ എന്ന ബഹുമതിക്ക് മല യാളിയായ ചങ്ങരംകുളം സ്വദേശി സലീം ഷാർജ ഭരണാധികാരി ശൈഖ് സുൽത്താനിൽ നിന്ന് അംഗീകാരം ഏറ്റുവാങ്ങി.


അജ്മാൻ കേന്ദ്രമായി പ്രവർത്തിക്കുന്ന ബുക് ലാൻഡ് ഉടമയും ചങ്ങരംകുളം പെരുമുക്ക് സ്വദേശിയുമായ ആനക്കപ്പറമ്പിൽ സലിം അ ബ്ദുൽ റഹ്മാൻ വർഷങ്ങളായി ഷാർജ പുസ്തകോത്സവത്തിലെ സജീവ സാന്നിധ്യമാണ് ഇദ്ദേഹത്തിൻറ ബുക്ക് ലാൻഡ്.ഷാർജ ബുക്ക് ഫെയറിന്റെ ഉദ്ഘാടന ചടങ്ങിൽ ഷാർജ ഭരണാധികാരിയും ഷാർജ ബുക്ക് ഫെയർ രക്ഷാധികാരിയുമായ ഡോക്ടർ ശൈഖ് സുൽത്താൻ ബിൻ മുഹ മ്മദ് അൽ ഖാസിമി നേരിട്ടാണ് സലീമിന് സർട്ടിഫിക്കറ്റും ഉപഹാരവും കൈമാ റിയത് .ഉപഹാര സമർപ്പണത്തിന് ശേഷം ഷാർജ സുൽത്താൻ സലീം റഹ്മാനെ അഭിനന്ദിക്കുകയും അൽപനേരം സംസാരിക്കാൻ അവസരം നൽകുകയും ചെയ്തു.36 വർഷമായി ഈ രംഗത്ത് പ്രവർത്തിക്കുന്ന സലീം അബ്ദുൽ റഹ്മാൻ അറുപതോളം ഇംഗ്ലീഷ് പുസ്തകങ്ങളും ഫ്രഞ്ചിൽ നിന്ന് 20 പുസ്തകങ്ങളും അറബിയിൽ ഇരുപതിലേറെ പുസ്തകങ്ങളുമടക്കം വിലപ്പെട്ട നിരവധി ഗ്രന്ഥങ്ങൾ പ്രസി ദ്ധീകരിച്ചിട്ടുണ്ട്.യു.എ.ഇയിൽനിന്ന് അറബ് പുസ്തകങ്ങൾ പ്രസിദ്ധീകരിക്കുന്ന മലയാളിയാണ് സലിം.വേൾഡ് ബെസ്റ്റ് സെല്ലർ ബുക്കായ യുവാൽ നോഹ് ഹരാരിയുടെ സാ പിയൻസ് എന്ന പുസ്തകം അറബിയിലേക്ക് മൊഴിമാറ്റം നടത്തി യിട്ടുണ്ട്