09 May 2024 Thursday

ചങ്ങരംകുളം മൂക്കുതലയിൽ യുവതിയെ കിടപ്പ് മുറിയില്‍ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം:ആത്മഹത്യാ പ്രേരണ കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ

ckmnews

ചങ്ങരംകുളം മൂക്കുതലയിൽ യുവതിയെ കിടപ്പ് മുറിയില്‍ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം:ആത്മഹത്യാ പ്രേരണ കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽg


ചങ്ങരംകുളം:യുവതിയെ കിടപ്പ് മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ .മൂക്കുതല മാക്കാലിയില്‍ താമസിച്ചിരുന്ന മുല്ലപ്പുള്ളി വളപ്പില്‍ പ്രജീഷിന്റെ ഭാര്യ പ്രവീണ (26)നെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിലാണ് പ്രവീണയുടെ ഭർത്താവ് പ്രജീഷ് (34)നെ തിരൂർ ഡിവൈഎസ്പി ബെന്നി അറസ്റ്റ് ചെയ്തത്.മെയ് 4ന് രാത്രി എട്ടര മണിയോടെയാണ് പ്രവീണയെ കിടപ്പ് മുറിയില്‍  തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. പ്രവീണയുടെ മാതാപിതാക്കൾ നൽകിയ പരാതിയിൽ  നേരത്തെ തന്നെ പ്രജീഷിനെതിരെ ചങ്ങരംകുളം പോലീസ് കേസെടുത്തിരുന്നു.സിഐ ബഷീർ ചിറക്കലിന്റെ നേതൃത്വത്തിൽ തിരൂർ ഡിവൈഎസ്പിയുടെ കീഴിലെ പ്രത്യേക അന്യേഷണ സംഘമാണ് കേസിന്റെ അന്യേഷണം നടത്തിയത്,സിപിഒ,സുജന,എസ് സിപിഒ ഷിജു,എന്നിവരും അന്യേഷണ സംഘത്തോടൊപ്പം ഉണ്ടായിരുന്നു.ഭർതൃപീഡനം,ആത്മഹത്യ പ്രേരണകുറ്റം തുടങ്ങിയ വകുപ്പുകൾ ചേർത്താണ് പ്രജീഷിനെതിരെ പോലീസ് കേസെടുത്തിരിക്കുന്നത്.ശാസ്ത്രീയമായ തെളിവുകളും,സാക്ഷിമൊഴികളും അടക്കമുള്ള തെളിവുകൾ ശേഖരിച്ചാണ് കേസിൽ പ്രജീഷിനെ അന്യേഷണ സംഘം അറസ്റ്റ് ചെയ്തത്.അറസ്റ്റിലായ പ്രജീഷിനെ പൊന്നാനി ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജറാക്കി റിമാന്റ് ചെയ്തു.