09 May 2024 Thursday

പെട്രോളിയം ഉൽപ്പനങ്ങളുടെ വില വർദ്ധനവിനെതിരെ മദ്രസ അധ്യാപകർ സൈക്കിൾ ചലഞ്ച് പ്രതിഷേധത്തിൽ

ckmnews



ചങ്ങരംകുളം : ജനജീവിതം കൂടുതൽ ദുസ്സഹമാക്കി പെട്രോളിയം ഉൽപ്പന്നങ്ങളൾക്ക് ദൈനം ദിനം വില വർദ്ധിപ്പിച്ച കുത്തക മുതലാളിമാരുടെ ധിക്കാരപരമായ നീക്കത്തിനെതിരെയും കേന്ദ്ര-സംസ്ഥാന സർക്കാറുകൾ നികുതിഭാരം ചുമത്തി ജനദ്രോഹ നിലപാട് സ്വീകരിക്കുന്നതിനെതിരേയും സുന്നി ജംഇയ്യത്തുൽ മുഅല്ലിമീൻ നന്നംമുക്ക് റയ്ഞ്ച് സൈക്കിൾ ചലഞ്ച് പ്രതിഷേധം നടത്തി. മദ്രസ അധ്യാപക ക്ഷേമ ബോർഡ് ഡയറക്ടർ കെ സിദ്ധീഖ് മൗലവി അയിലക്കാടിന് സെക്കിൾ നൽകി കേരള ഹസൻ ഹാജി ഉദ്ഘാടനം ചെയ്യുതു. കെ പി എം ബശീർ സഖാഫി അധ്യക്ഷത വഹിച്ചു വി പി അബ്ദുലത്തീഫ് മൗലവി, പി പി നൗഫൽ സഅദി , എം കെ ഹസൻ നെല്ലിശേരി , കെ എം ഷരീഫ് ബുഖാരി , കെ പി ഉമർ സഖാഫി പ്രസംഗിച്ചു.