08 May 2024 Wednesday

മേനക ഗാന്ധിക്കെതിരെ നിയമ നടപടിക്കൊരുങ്ങി അഡ്വക്കറ്റ് സിദ്ധിക്ക് പന്താവൂര്‍

ckmnews


പൊന്നാനി:മേനക ഗാന്ധിക്കെതിരെ നിയമ നടപടിക്കൊരുങ്ങി അഡ്വക്കറ്റ് സിദ്ധിഖ്‌ പന്താവൂർ.മലപ്പുറം ജില്ലയെ പരാമർശിച്ച്‌ വിദ്വേഷ ജനകം വസ്തുതാ വിരുദ്ധവുമായ പരാമർശങ്ങൾ കഴിഞ്ഞ ദിവസം മുൻ കേന്ദ്ര മന്ത്രിയും എം പി യുമാ ബി ജെ പി നേതാവ്‌ മേനക ഗാന്ധി ഒരു സ്വാകാര്യ ടി വി ചാനലിലൂടെ നടത്തിയിരുന്നു. 

ഈ പ്രസ്താവനകളെല്ലാം വസ്തുതാ വിരുദ്ധമാണെന്ന് രേഖകൾ സഹിതം വിഷധീകരിച്ചിട്ടും ആ പ്രസ്താവന തിരുത്തുവാനോ ഖേദം പ്രകടിപ്പിക്കാനോ അവർ തയ്യാറായിട്ടില്ല. ഇതിനെതിരായിട്ടാണ് പൊന്നാനി കോടതിയിലെ അഭിഭാഷകനും കോൺഗ്രസ്സ്‌ നേതാവുമായ അഡ്വ.സിദ്ധിഖ്‌ പന്താവൂർ പ്രസ്താവന പിൻവലിച്ച്‌ നിരുപാധികം മാപ്പ്‌ പറയണമെന്നാവശ്യപ്പെട്ട്‌ മേനക ഗാന്ധിക്ക്‌ വക്കീൽ നോട്ടീസ്‌ അയ്ച്ചത്‌.നോട്ടീസ്‌ കൈപ്പറ്റി ഏഴു ദിവസിത്തിനകം മറുപടി നൽകിയില്ലെങ്കിൽ നിയമ നടപടികളുമായ്‌ മുന്നോട്‌ പോകുമെന്ന് നോട്ടിസിൽ മുന്നറിയിപ്പ്‌ നൽകിയിട്ടുണ്ട്.