09 May 2024 Thursday

പാവിട്ടപ്പുറം ഗ്യാലപ്പ് ആർട്സ്&സ്പോർട്സ് ക്ലബ്ബ്‌ വിദ്യാർത്ഥികൾക്കുള്ള പഠനോപകരണങ്ങൾ നൽകി.

ckmnews

പാവിട്ടപ്പുറം ഗ്യാലപ്പ് ആർട്സ്&സ്പോർട്സ് ക്ലബ്ബ്‌ വിദ്യാർത്ഥികൾക്കുള്ള പഠനോപകരണങ്ങൾ നൽകി.

 

ചങ്ങരംകുളം:പാവിട്ടപ്പുറം ഗ്യാലപ്പ് ആർട്സ്&സ്പോർട്സ് ക്ലബ്ബ്‌ വിദ്യാർത്ഥികൾക്കുള്ള പഠനോപകരണങ്ങൾ നൽകി.ചങ്ങരംകുളം സ്റ്റുഡന്റസ് കോർണറിന്റെ സഹകരണത്തോടെ എപിജെ നഗർ,ആശ്രയകുന്ന്,പാവിട്ടപ്പുറം, പാവിട്ടപ്പുറം എഎംഎൽപി സ്കൂൾ പരിസരം എന്നിവിടങ്ങളിലാണ് പഠനോപകരണങ്ങൾ വിതരണം ചെയ്തത്.ഒന്നാം ഘട്ട വിതരണ ഉദ്ഘാടനം പാവിട്ടപ്പുറം ഗ്യാലപ്പ് ആർട്സ് & സ്പോർട്സ് ക്ലബ്ബ് ബ്രാൻഡ് അമ്പാസഡർ നിയാസ് ബക്കർ ഉദ്ഘാടനം നിർവ്വഹിച്ചിരുന്നു.ക്ലബ്ബ് സെക്രട്ടറി സുബൈർ സിന്ദഗി, ജോയിന്റ് സെക്രട്ടറി ഷാജഹാൻ,ക്ലബ്ബ്‌ മെമ്പർ ഷാജഹാൻ എന്നിവർ നേതൃത്വം നൽകി.