09 May 2024 Thursday

പാവിട്ടപ്പുറം ഗ്യാലപ്പ് ആർട്സ്&സ്പോർട്സ് ക്ലബ്ബ്‌ വിദ്യാർത്ഥികൾക്കുള്ള പഠനോപകരണങ്ങൾ നൽകി.

ckmnews


     

സ്കൂൾ തുറന്ന ശേഷവും പഠനോപകരണങ്ങൾ ആവശ്യപ്പെട്ടുകൊണ്ടുള്ള അന്വേഷണങ്ങൾ, ചങ്ങരംകുളം സ്റ്റുഡന്റസ് കോർണറുമായി ക്ലബ്ബ് അംഗങ്ങൾ പങ്കു വെക്കുകയും, ക്ലബ്ബ്‌മായി സഹകരിച്ചു വിദ്യാർത്ഥികൾക്കുള്ള പഠനോപകരണങ്ങൾ നൽകുവാൻ ചങ്ങരംകുളം സ്റ്റുഡന്റസ് കോർണർ മാനേജ്മെന്റ് തയ്യാറാവുകയും ചെയ്തു. എപിജെ നഗർ, ആശ്രയകുന്ന്, പാവിട്ടപ്പുറം, പാവിട്ടപ്പുറം AMLP സ്കൂൾ പരിസരം എന്നിവിടങ്ങളിൽ വിതരണം ചെയ്തു. ഒന്നാം ഘട്ട വിതരണ ഉദ്ഘാടനം പാവിട്ടപ്പുറം ഗ്യാലപ്പ് ആർട്സ് & സ്പോർട്സ് ക്ലബ്ബ് ബ്രാൻഡ് അമ്പാസഡർ നിയാസ് ബക്കർ ഉദ്ഘാടനം നിർവ്വഹിച്ചിരുന്നു.

  പാവിട്ടപ്പുറം ക്ലബ്ബ്‌ ആർട്സ് & സ്പോർട്സ് ക്ലബ്ബ് സെക്രട്ടറി സുബൈർ സിന്ദഗി, ജോയിന്റ് സെക്രട്ടറി ഷാജഹാൻ,ക്ലബ്ബ്‌ മെമ്പർ ഷാജഹാൻ എന്നിവർ നേതൃത്വം നൽകി.