09 May 2024 Thursday

രമേഷിന്റെ സത്യസന്ധത:വീട്ടമ്മക്ക് തിരികെ ലഭിച്ചത് നഷ്ടപ്പെട്ട അരലക്ഷം രൂപ

ckmnews

രമേഷിന്റെ സത്യസന്ധത:വീട്ടമ്മക്ക് തിരികെ ലഭിച്ചത് നഷ്ടപ്പെട്ട അരലക്ഷം രൂപ


ചങ്ങരംകുളം: കളഞ്ഞ് കിട്ടിയ അര ലക്ഷത്തിലധികം രൂപ അടങ്ങിയ പേഴ്സ്  ഉടമസ്ഥനെ തിരിച്ചേൽപ്പിച്ച് കൂറ്റനാട് സ്വദേശി പുളിക്കലകത്ത് വീട്ടിൽ   രമേഷ്  സമൂഹത്തിന്  മാതൃകയായി.തിങ്കളാഴ്ച ഉച്ചക്ക് മൂന്നിനാണ് സംഭവം നടന്നത്. മേഴത്തൂർ സ്വദേശി പാട്ടക്കാരൻ വീട്ടിൽ കമറുന്നീസ എന്ന വീട്ടമ്മ കൂറ്റനാട് ഇസാഫിൽ നിന്ന് ലോൺ എടുത്ത് മടങ്ങവേ കൂറ്റനാട് ആരാധനാ ബിൽഡിംങിന്  സമീപത്ത് വെച്ച് പണം നഷ്ടപ്പെടുകയായിരുന്നു.45 വർഷമായി കൊഴിഞ്ഞാമ്പാറയിൽ നിന്നെത്തി കൂലിപ്പണി ചെയത് കുടുംബം പോറ്റുന്ന കൂറ്റനാട്  എളവാതുക്കൽ സ്വദേശി രമേഷിനാണ് 54900 രൂപ അടങ്ങുന്ന പേഴസ് കിട്ടിയത് തുറന്ന് നോക്കിയപ്പോൾ  അമ്പരന്നെങ്കിലും മനസ്സു മുഴുവൻ ഉടമയെ കണ്ടെത്തണമെന്ന പ്രാർത്ഥനയായിരുന്നു അറുപത്ത്കാരന്.ഉടനെ തുക ചാലിശ്ശേരി ജനമൈത്രി  പോലീസിൽ ഏൽപ്പിയ്ക്കുകയായിരുന്നു.തുടർന്ന് ഉടമസ്ഥനെ കണ്ടെത്തി തുക ചാലിശ്ശേരി എസ് എച്ച് ഒ യുടെ സാന്നിധ്യത്തിൽ വീട്ടമ്മക്ക്  കൈമാറി.രമേശിൻ്റെ സത്യസന്ധതയെ  ചാലിശ്ശേരി ജനമൈത്രി പോലീസ്  ഇൻസ്പെക്ടർ കെ സി വിനുവിന്റെ നേതൃത്വത്തിൽ ഉപഹാരം നൽകി ആദരിച്ചു.എസ് ഐ അനീഷ്,ബീറ്റ് ഓഫീസർമാരായ ശ്രീകുമാർ എ , രതീഷ്, വി.ആർ , സി പി ഒ പ്രശാന്ത്,സുരേഷ് ബാബു എന്നിവർ പങ്കെടുത്തു