09 May 2024 Thursday

പുത്തൻ പ്രതീക്ഷകളുമായി പത്തൊമ്പത് മാസത്തെ ഇടവേളക്ക് ശേഷം വീണ്ടും ക്ലാസുകൾ തുടങ്ങി

ckmnews

പുത്തൻ പ്രതീക്ഷകളുമായി പത്തൊമ്പത് മാസത്തെ ഇടവേളക്ക് ശേഷം വീണ്ടും ക്ലാസുകൾ തുടങ്ങി


ചങ്ങരംകുളം:അതിജീവനത്തിൻ്റെ പുതിയ അധ്യായനത്തിലേക്ക് ചുവട് സ്കൂളുകൾ.കാലത്ത് രക്ഷിതാക്കൾക്കൊപ്പം സ്കൂളിൽ എത്തിയ കുട്ടികൾക്ക് പുതിയ അനുഭവമായിരുന്നു. സ്കൂൾ ഗേറ്റിനടുത്ത് വെച്ച് ടീച്ചർമാരും സ്കൂൾ കമ്മറ്റി ഭാരവാഹികളും സന്തോഷത്തോടെ വിദ്യാർത്ഥികളെ സ്വീകരിച്ചു. ഗേറ്റിനടുത്ത് വെച്ച് രക്ഷിതാക്കൾക്ക് മുമ്പിൽ കുട്ടികളെ തെർമൽ സ്കാനർ നെറ്റിയിൽ വെച്ച് രേഖപ്പെടുത്തിയാണ് അധ്യാപകർ കുട്ടികളെ സ്വീകരിച്ചത്. കുട്ടികളെ കൂടാതെ സ്കൂൾ കമ്മറ്റി ഭാരവാഹികളേയും ടീച്ചർമാരേയും ശരീരത്തിൻ്റെ താപനില പരിശോധിച്ച ശേഷമാണ് സ്കൂളിൽ കയറ്റിയത് ' പിന്നീട് സാനിറ്റൈസ ർ കയ്യിൽ പുരട്ടുകയും ചെയ്തു.ശേഷമാണ് കുട്ടികൾ ക്ലാസിലേക്ക് കയറി ഇരുന്നത്.പലയിടത്തും മധുരപലഹാരങ്ങളും മിഠായികളും ഭക്ഷണ വിതരണവും നടത്തി.സ്കൂൾ കമ്മറ്റിയും വിവിധ സംഘടനകളും ക്ളബ്ബുകളും കുട്ടികളെ വരവേൽക്കാൻ എത്തി.