09 May 2024 Thursday

ശബരിമല തീർത്ഥാടകർക്ക് സന്നിധാനത്ത് രാത്രിയിൽ തങ്ങാൻ അനുവദിക്കണം:അയ്യപ്പസേവാ സംഘം

ckmnews

ശബരിമല തീർത്ഥാടകർക്ക് സന്നിധാനത്ത് രാത്രിയിൽ തങ്ങാൻ അനുവദിക്കണം:അയ്യപ്പസേവാ സംഘം


ചങ്ങരംകുളം:മണ്ഡല മകരവിളക്ക് കാലയളവിൽ ശബരിമലയിലേക്ക് കൂടുതൽ തീർത്ഥാടകർക്ക്   പ്രവേശനാനുമതി നൽകണമെന്നും ,കൂടാതെ   രാത്രി സമയത്ത് സന്നിധാനത്ത് വിരിവെച്ച് കിടക്കാനുള്ള അനുമതിയും നൽകാൻ ബന്ധപ്പെട്ട അധികാരികൾ ഭക്തർക്ക്  ചെയ്ത് തരണമെന്ന് ശ്രീ ശാസ്താ സ്കൂളിൽ ചേർന്ന അയ്യപ്പ സേ വാ സംഘം ജില്ലാ കമ്മറ്റി ആവശ്യപ്പെട്ടു.


യോഗം അയ്യപ്പസേവാ സംഘം ജില്ലാ പ്രസിഡൻ്റ് ഗോപിനാഥൻ നായർ ഉദ്ഘാടനം ചെയ്തു. സേവാ സംഘം ജില്ലാ സെക്രട്ടറി വി.വി.മുരളീധരൻ അദ്ധ്യക്ഷത വഹിച്ചു. കോ-ഓർഡിനേറ്റർ കണ്ണൻ പന്താവൂർ ആമുഖ പ്രഭാഷണം നടത്തി. സേവാ സംഘം ജില്ലാ ജോയൻ്റ് സെക്രട്ടറി പ്രകാശൻ തവനൂർ, സേവാ സംഘം ജില്ലാ ട്രഷറർ കെ.ഗോപാലകൃഷ്ണൻ നായർ ,കേന്ദ്ര പൊതുയോഗം മെമ്പർ  ടി. കൃഷ്ണൻ നായർ, ശ്രീ ശാസ്താ സ്കൂൾ ട്രഷറർ വിജയൻ വാക്കേത്ത്, സതീശൻ കോലളമ്പ്, ശ്രീകാന്ത് കാലടിത്തറ, കുമരൻ ടി.പി.വി.വി.രാമചന്ദ്രൻ, ചന്ദ്രൻ പെരിയമ്പലം, ബാലൻ പരപ്പനങ്ങാടി, ബാലകൃഷ്ണൻ പരപ്പനങ്ങാടി, ജയൻ ഇടമന, സനിൽ മങ്ങാട്ടിൽ, ഉണ്ണി കൂരട, അയ്യപ്പു ഗുരുസ്വാമി എന്നിവർ പ്രസംഗിച്ചു. കുറ്റിപ്പുറം മിനി പമ്പയിൽ നവംബർ പതിനഞ്ചിനകം വിപുലമായ സ്വാഗതസംഘം വിളിക്കാനും യോഗത്തിൽ ധാരണയായി.