09 May 2024 Thursday

ഗതകാല സ്മരണയുണർത്തി "ചങ്ങാത്തം മൂക്കോല"സൗഹൃദ വാട്സാപ്പ് കൂട്ടായ്മ ചായ സൽകാരം നടത്തി

ckmnews

ഗതകാല സ്മരണയുണർത്തി "ചങ്ങാത്തം മൂക്കോല"സൗഹൃദ വാട്സാപ്പ് കൂട്ടായ്മ ചായ സൽകാരം നടത്തി


ചങ്ങരംകുളം:അന്യം നിന്ന് പോയ നാട്ടിൻ പുറത്തെ ശീലങ്ങളെ പുതുതലമുറക്ക് പരിചയപ്പെടുത്തിയ ചായ സൽക്കാരം പുതുമയുണർത്തി."ചങ്ങാത്തം മൂക്കോല" എന്ന സൗഹൃദ വാട്സാപ്പ് കൂട്ടായ്മയാണ് പണ്ട് കാലത്ത് ഗ്രാമങ്ങളിൽ നില നിന്നിരുന്ന ചായ സൽകാരം   പുതു തലമുറക്ക് പരിചയപ്പെടുത്തിയത്.


പുതു തലമുറക്ക് കൗതുകം നിറഞ്ഞ കാഴ്ച സമ്മാനിച്ചെങ്കിലും പഴമക്കാർക്കിത്

ഒരു ദേശത്തിൻ്റെ മറഞ്ഞു പോയ മനം കുളിർക്കുന്ന ഓർമകളും,അനൗപചാരിക സാമ്പത്തിക ഇടപാടുമായിരുന്നു ,ചായ കുറി,കുറി കല്യാണം, പണം പയറ്റ്, ചങ്ങാതി കുറി  എന്നിങ്ങനെ പല പേരുകളിലും പ്രദേശത്തെ നാട്ടിൻ പുറങ്ങളിൽ നിലനിന്നിരുന്ന ചായക്കുറി സൽക്കാരത്തിൽ പങ്കെടുക്കാൻ പഴയതും പുതിയതുമായ തലമുറകളിൽ നിന്ന് നിരവധി ആളുകളാണ് എത്തിച്ചേർന്നത്.


ജാതി മത രാഷ്ട്രീയ വിത്യാസമില്ലാതെ സമ്പന്നനും ദരിദ്രനും ആരെന്നറിയാതെ ഒരു ദേശത്തെ മുഴുവൻ ആളുകളും ഒത്തുചേർന്ന്

അവരുടെ പ്രയാസങ്ങളിൽ പരസ്പരം സഹായിച്ചിരുന്ന ആ നല്ല കാലത്തെ ഓർത്തെടുക്കുന്നതിനും,പുതു തലമുറക്ക് പരിചയപ്പെടുത്തുന്നതിനുമാണ് ചങ്ങരംകുളം മൂക്കുതലയിൽ ,ചങ്ങാത്തം മൂക്കോല സൗഹൃദ കൂട്ടായ്മ ഇവരുടെ ഒന്നാം വാർഷികത്തിൻ്റെ ഭാഗമായി, ചായ കുറി ഒരുക്കിയത്.പഴയ തനിമയും,പശ്ചാതലവും നിലനിർത്തികൊണ്ട് ഞായറാഴ്ച വൈകിയിട്ട് 3 മണി മുതൽ രാത്രി 9 മണി വരെയാണ് പി വി രാജൻ്റെ ചായക്കടയിൽ ചായ കുറി ഒരുക്കിയത്.