09 May 2024 Thursday

എസ് ഡി പി ഐ ധർണ്ണ ചങ്ങരംകുളത്ത് പ്രതിഷേധ ധർണ്ണ നടത്തി

ckmnews

എസ് ഡി പി ഐ ധർണ്ണ ചങ്ങരംകുളത്ത് പ്രതിഷേധ ധർണ്ണ നടത്തി


ചങ്ങരംകുളം:മലപ്പുറം ജില്ലയിൽ എസ് എസ് എൽ സി വിജയിച്ച മുഴുവൻ കുട്ടികൾക്കും തുടർ പഠന സൗകര്യം ഒരുക്കണമെന്നാവശ്യപ്പെട്ടു കൊണ്ട് എസ് ഡി പി ഐ ആലംകോട് പഞ്ചായത്ത് കമ്മിറ്റി യുടെ നേതൃത്വത്തിൽ ചങ്ങരംകുളത്ത് പ്രധിഷേധ ധർണ്ണ സംഘടിപ്പിച്ചു.

എസ് ഡി പി ഐ പൊന്നാനി മണ്ഡലം പ്രസിഡന്റ്‌ അൻവർ പഴഞ്ഞി ധർണ്ണ ഉത്ഘാടനം ചെയ്തു.


ജില്ലയിൽപ്ലസ് വൺ യോഗ്യത നേടിയ  77000ലധികം കുട്ടികളിൽ 20000 കുട്ടികൾ പുറത്തിരിക്കേണ്ട അവസ്ഥയാണ് വർഷം തോറും സംഭവിച്ചു കൊണ്ടിരിക്കുന്നത്.

ഓരോ വർഷവും കുട്ടികളുടെ പ്രധിഷേധത്തിൽ നിന്ന് രക്ഷ കിട്ടാൻ വേണ്ടി താൽക്കാലികമായി  സീറ്റ് വർധിപ്പിച്ചു മേനി നടിക്കുന്ന ഇരു മുന്നണികളും ഫലപ്രദമായ പരിഹാരം കാണാൻ തയ്യാറാവുന്നില്ല.


പുതിയ ബാച്ചുകൾ അനുവദിച്ചു എല്ലാ കുട്ടികൾക്കും പഠന സൗകര്യം ഒരുക്കുന്നത് വരെ എസ് ഡി പി ഐ തെരുവിൽ തന്നെയുണ്ടാകുമെന്ന് അൻവർ പഴഞ്ഞി അഭിപ്രായപ്പെട്ടു.പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ്‌ റഷീദ് പെരുമുക്ക് അധ്യക്ഷത വഹിച്ചു.സെക്രട്ടറി വി പി അബ്ദുൽ ഖാദർ സ്വാഗതവും, വൈസ് പ്രസിഡന്റ്‌ അലി കക്കിടിപ്പുറം നന്ദിയും പറഞ്ഞു.ഇ വി മജീദ്,റഫീഖ് തിരുനിലത്,അഷ്‌റഫ്‌ ആലംകോട്, ഹംസ പെരുമുക്ക്, അബ്ദുള്ള പെരുമുക്ക്,റഫീഖ് ചിയ്യാനൂർ, നാസർ പന്താവൂർ, സിപി മുഹമ്മദ്‌, നിയാസ് പാവിട്ടപ്പുറം,റയീസ് ചിയ്യാനൂർ  എന്നിവർ നേതൃത്വം നൽകി.