09 May 2024 Thursday

വീണു കിട്ടിയ സ്വർണാഭരണം ഉടമയെ കണ്ടെത്തി തിരിച്ചു നൽകി

ckmnews

വീണു കിട്ടിയ സ്വർണാഭരണം ഉടമയെ കണ്ടെത്തി തിരിച്ചു നൽകി 


ചങ്ങരംകുളം: ട്രാവലർ സ്റ്റാന്റ് പരിസരത്തുനിന്നും വീണുകിട്ടിയ സ്വർണാഭരണം ഉടമസ്ഥനെ കണ്ടുപിടിച്ചു തിരിച്ചു നൽകി ട്രാവലർ ഡ്രൈവർമാരുടെ മാതൃക.വ്യാഴാഴ്ച ഉച്ചയോടെയാണ് ആലംകോട് സ്വദേശിയായ നൗഷാദ് എന്ന വ്യക്തിയുടെ ഓരു പവൻ വരുന്ന സ്വർണ്ണ വള ട്രാവലർ സ്റ്റാന്റിന് സമീപം നഷ്ടപ്പെട്ടത്.ആഭരണം കയ്യിൽ കിട്ടിയ

ചങ്ങരംകുളം ട്രാവലർ ഡ്രൈവേഴ്സ് യൂണിയൻ മെമ്പർമാരായ ഷബീർ വരാട്ട്,ജാബിർ വട്ടത്തൂർ.സിദീഖ്

എന്നിവർ സ്വർണ്ണാഭരണം വീണ് കിട്ടിയ വിവരം സോഷ്യൽമീഡിയ വഴി അറിയിക്കുകയും ഉടമസ്ഥൻ തെളിവ് സഹിതം ബന്ധപ്പെടുകയുമായിരുന്നു.പിന്നീട് ചങ്ങരംകുളം സിഐ ബഷീർ ചിറക്കൽ  മുൻമ്പാകെ ഉടമസ്ഥന് ആഭരണം തിരിച്ച് നൽകി