09 May 2024 Thursday

ചിത്രം തെളിഞ്ഞു; ആറുമാസം നീണ്ട ‘ഇടവേള’ കഴിഞ്ഞ് തിയറ്ററുകൾ തുറന്നു

ckmnews

ചിത്രം തെളിഞ്ഞു; ആറുമാസം നീണ്ട ‘ഇടവേള’ കഴിഞ്ഞ് തിയറ്ററുകൾ തുറന്നു


ചങ്ങരംകുളം: ആറുമാസം നീണ്ട ‘ഇടവേള’ കഴിഞ്ഞ് തിയറ്ററുകൾ തുറന്നു. ജയിംസ് ബോണ്ട് ചിത്രം നോ ടൈം ടു ഡൈ, വെനം 2, ഷാങ് ചീ എന്നീ ഇംഗ്ലിഷ് ചിത്രങ്ങളായിരുന്നു ആദ്യ ദിനം പ്രദർശനത്തിനുണ്ടായിരുന്നത്. തമിഴ് ചിത്രമായ ‘ഡോക്ടർ’ ഇന്നു വിവിധ തിയറ്ററുകളിൽ പ്രദർശനത്തിനെത്തും. സ്റ്റാർ, മിഷൻ സി, പ്രേമതീരം, ക്യാബിൻ എന്നിവയാണ് ഈ ആഴ്ച തിയറ്ററുകളിൽ എത്തുന്ന മറ്റു സിനിമകൾ. നിബന്ധനകളും നിയന്ത്രണങ്ങളുമുണ്ടെങ്കിലും തിയറ്ററുകൾ തുറന്നത് ആവേശമുയർത്തിയിട്ടുണ്ട്.


ആദ്യ ദിനമായിരുന്ന ഇന്നലെ തിയറ്ററുകളിൽ പൊതുവേ പ്രേക്ഷകർ കുറവായിരുന്നു. വരും ദിവസങ്ങളിൽ കൂടുതൽ പേർ തിയറ്ററുകളിലേക്ക് എത്തുമെന്ന പ്രതീക്ഷയിലാണ് തിയറ്റർ ഉടമകളും ജീവനക്കാരും. പകുതി സീറ്റുകളിലാണ് പ്രവേശനം. സാനിറ്റൈസർ ഉപയോഗവും മാസ്ക് ധരിക്കലുമെല്ലാം നിർബന്ധം. സിനിമ കാണാൻ എത്തുന്നവരുടെ പേരുവിവരങ്ങൾ റജിസ്റ്ററിൽ സൂക്ഷിക്കുന്നുണ്ട്. പ്രദർശന ഇടവേളകളിൽ തിയറ്ററുകൾ അണുവിമുക്തമാക്കുന്നുമുണ്ട്