26 April 2024 Friday

ഇലക്ട്രിക്കൽ വയർമാൻ & സൂപ്പർ വൈസേഴ്സ് അസോസിയേഷൻ ചങ്ങരംകുളം യൂണിറ്റ് സമ്മേളനം നടത്തി

ckmnews



ചങ്ങരംകുളം:കേരള ഇലക്ട്രിക്കൽ വയർമാൻ & സൂപ്പർ വൈസേഴ്സ് അസോസിയേഷൻ ചങ്ങരംകുളം യൂണിറ്റ് സമ്മേളനം മാന്തടം ലക്കി ടവറിൽ നടന്നു.യൂണിറ്റ് പ്രസിഡന്റ്‌ എംകെ റഫീഖിന്റ  ആദ്യക്ഷതയിൽ  സംസ്ഥാന എക്സിക്യൂട്ടീവ് അംഗം എകെ സത്യനാഥൻ സമ്മേളനം ഉൽഘടനം ചെയ്തു.യൂണിറ്റ്  സെക്രട്ടറി കെപി അനൂപ്  സ്വാഗതം ആശംസിച്ചു, ജില്ല പ്രസിഡന്റ്‌ ടി. ഷിനോജ് മുഖ്യപ്രഭാഷണവും ജില്ല സെക്രട്ടറി കെ.സുനിൽദാസ് സംഘടന റിപ്പോർറ്റിംങ്ങും  അവതരിപ്പിച്ചു, കെ. റൗഫ്  ക്ഷേമഫണ്ട് വിശദീകരണവും,എം.പ്രശോഭ് ക്ഷേമനിധി വിശദീകരണവും  നടത്തി. വിവിധ കമ്പനികളുടെ ഡോമോസ്ട്രഷൺ നടന്നു.എവി ഗോപാലകൃഷ്ണൻ, കെ. പ്രകാശൻ,കെ.പി.അശോകൻ , ബിബിൻ എംഎസ് എന്നിവർ സംസാരിച്ചു.സുനീഷ് സായ് നന്ദി രേഖപ്പെടുത്തി.