01 May 2024 Wednesday

മുക്കുതല പി.ചിത്രൻനമ്പൂതിരിപ്പാട് ഗവ.ഹയർസെക്കൻഡറി സ്‌കൂളിൽ എബിവിപി ശുചീകരണ പ്രവർത്തനങ്ങൾ നടത്തി

ckmnews



ചങ്ങരംകുളം: മുക്കുതല പി.ചിത്രൻനമ്പൂതിരിപ്പാട് ഗവ.ഹയർസെക്കൻഡറി സ്‌കൂളിൽ എബിവിപി എടപ്പാൾ നഗർ  ശുചീകരണ പ്രവർത്തനങ്ങൾ നടത്തി.ഒട്ടേറെ സേവാ പ്രവർത്തനങ്ങൾ മഹാമാരി കാലഘട്ടത്തിലും എബിവിപി എടപ്പാൾ നഗറിനു ചെയ്യാൻ സാധിച്ചു അതിലൊരു ഭാഗമായിരുന്നു മുക്കുതല പി.ചിത്രൻനമ്പൂതിരിപ്പാട് ഗവ ഹൈസ്കൂളിലെ ശുചീകരണ പ്രവർത്തനം . എടപ്പാൾ നഗർ സെക്രട്ടറി വൈശാഖ് സുരേന്ദ്രൻ നേതൃത്വം നൽകി,സ്റ്റുഡന്റസ് ഫോർ ടെവലപ്മെന്റ് മലപ്പുറം ജില്ലാ ഇൻഞ്ചാർചർ സനോജ് എടപ്പാൾ എസ് എഫ് ഡി എടപ്പാൾ നഗർ ഇൻഞ്ചാർജെർ അർജുൻ ചങരംകുളം, നഗർ ഓഫീസ് ഇൻഞ്ചാർജെർ മിഥുൻ എടപ്പാൾ, എസ് എഫ് എസ് നഗർ ഇൻഞ്ചാർജെർ അഭിനവ് ഒതളൂർ, യുവമൊർച്ച പൊന്നാനി മണ്ഡലം സെക്രട്ടറി അജിലേഷ് തരിയത് , ആദർശ് എന്നിവർ സേവാ പ്രവർത്തനത്തിൽ പങ്കെടുത്തു