26 April 2024 Friday

ചങ്ങരംകുളം സാംസ്കാരിക സമിതി ഗ്രന്ഥശാല നെടുമുടി വേണു അനുസ്മരണം നടത്തി

ckmnews

ചങ്ങരംകുളം സാംസ്കാരിക സമിതി ഗ്രന്ഥശാല നെടുമുടി വേണു അനുസ്മരണം നടത്തി


ചങ്ങരംകുളം:അന്തരിച്ച മലയാളത്തിൻ്റെ മഹാനടൻ നെടുമുടി വേണുവിനെ ചങ്ങരംകുളം സാംസ്കാരിക സമിതി ഗ്രന്ഥശാല അനുസ്മരിച്ചു.ഗ്രന്ഥശാല സെക്രട്ടറി സോമൻ ചെമ്പ്രേത്ത് സ്വാഗതം പറഞ്ഞു.സംസ്ഥാന ചലച്ചിത്ര പുരസ്കാര ജേതാവായ സംവിധായകൻ സുദേവൻ പെരിങ്ങോട് അനുസ്മരണച്ചടങ്ങ് ഉദ്ഘാടനം ചെയ്തു.ഖലീഫ സിനിമയുടെ സംവിധായകൻ മുബി ഹഖ് വെളിയങ്കോട് പുസ്തക നിരൂപകൻ മനോഹരൻ പി എസ് എന്നിവർ അനുസ്മരണ പ്രഭാഷണങ്ങൾ നിർവ്വഹിച്ചു.പ്രസിഡണ്ട് എം എം ബഷീർ അധ്യക്ഷത വഹിച്ചു കൃഷ്ണൻ നമ്പൂതിരി ആശംസകൾ അറിയിച്ചു.വൈസ് പ്രസിഡൻ്റ് പി എൻ കൃഷ്ണൻ നമ്പൂതിരി നന്ദി പ്രകാശിപ്പിച്ചു'