26 April 2024 Friday

NCSC ക്ലബ്ബിന്റെ ജിസിസി കമ്മിറ്റിക്ക് ഇനി പുതിയ ഭാരവാഹികൾ

ckmnews

NCSC ക്ലബ്ബിന്റെ ജിസിസി കമ്മിറ്റിക്ക് ഇനി പുതിയ ഭാരവാഹികൾ 


ചങ്ങരംകുളം:പാവിട്ടപ്പുറം പ്രദേശത്ത് കലാ കായിക സാമൂഹ്യ രംഗത്ത് സജീവമായി പ്രവർത്തിച്ചു വരുന്ന NCSC ക്ലബ്ബിന്റെ ജിസിസി കമ്മിറ്റിക്ക് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. കഴിഞ്ഞ ദിവസം ഓൺലൈൻ വഴി ചേർന്ന യോഗത്തിലാണ് പുതിയ സമിതിയെ തിരഞ്ഞെടുത്തത്.


അർഷാദ് പാവിട്ടപ്പുറം പ്രസിഡന്റും കമറു കോടിയിൽ സെക്രട്ടറിയും സഹീം അബ്ദുള്ള ട്രഷററുമായിട്ടുള്ള സമിതിയിൽ മൻസൂർ, ഫൈസൽ, ഫിറോസ്, മുനവർ, സൈഫു, റിയാസ് എന്നിവരാണ് മറ്റു ഭാരവാഹികൾ. ക്ലബ്ബ് പ്രസിഡന്റ് ഫഹീം സെക്രട്ടറി ജിജീഷ്, ട്രഷറർ ഫഹദ് എന്നിവരെ പ്രത്യേക  ക്ഷണിതാക്കളായി ഉൾപെടുത്തി. യോഗത്തിൽ അൻവർ അമ്പു, ബാസിൽ, അൻസാർ, മുന്ന, ആദിൽ, ആബിദ് അറക്കൽ , ഫായിസ്‌ കുറ്റിയിൽ, ജലീൽ ബാബ നഗർ , സൈനു പാവിട്ടപ്പുറം, ജംഷി, സക്കീർ പാവിട്ടപ്പുറം, നിസാർ, അഷ്‌കർ എപിജെ നഗർ എന്നിവർ പങ്കെടുത്തു