26 April 2024 Friday

പോസ്റ്റില്‍ വെച്ച് കെട്ടിയ ഫ്യൂസുകള്‍ അപകട ഭീതി ഉയര്‍ത്തുന്നതായി പരാതി

ckmnews


ചങ്ങരംകുളം:പോസ്റ്റില്‍ വെച്ച് കെട്ടിയ ഫ്യൂസുകള്‍ അപകട ഭീതി ഉയര്‍ത്തുന്നതായി പരാതി.ചങ്ങരംകുളം പോലീസ് സ്റ്റേഷന് സമീപം ആലംകോട് പോവുന്ന വഴിയില്‍ റോഡരികില്‍ നില്‍ക്കുന്ന പോസ്റ്റിലാണ് സുരക്ഷാ മുന്‍കരുതല്‍ ഒന്നുമില്ലാതെ പലക വെച്ച് കെട്ടി ഫ്യൂസുകള്‍ വെച്ച് പിടിപ്പിച്ചിരിക്കുന്നത്.നിരവധി വാഹനങ്ങളും വഴിയാത്രികരും യാത്ര ചെയ്യുന്ന വഴിയില്‍ ഒരാള്‍ക്ക് പോലും ഉയരമില്ലാത്ത രീതിയില്‍ വച്ച് പിടിപ്പിച്ച ഫ്യൂസുകള്‍ മഴ തുടങ്ങിയതോടെ വലിയ അപകടങ്ങള്‍ക്ക് കാരണമാവുമെന്നാണ് നാട്ടുകാര്‍ പറയുന്നത്.