26 April 2024 Friday

ആലംകോട് പഞ്ചായത്തിൽ തെരുവ് വിളക്കുകൾ കത്തുന്നില്ല:മുസ്‌ലിം യൂത്ത് ലീഗ് മെഴുക് തിരി കത്തിച്ചു പ്രതിഷേധിച്ചു

ckmnews

ആലംകോട് പഞ്ചായത്തിൽ തെരുവ് വിളക്കുകൾ കത്തുന്നില്ല:മുസ്‌ലിം യൂത്ത് ലീഗ് മെഴുക് തിരി കത്തിച്ചു പ്രതിഷേധിച്ചു


ചങ്ങരംകുളം:ആലംകോട് ഗ്രാമപ്പഞ്ചായത്ത് ഭരണസമിതിയുടെ കെടുകാര്യസ്ഥത മൂലം തെരുവ് വിളക്കുകൾ കണ്ണടച്ചിട്ട് മാസങ്ങളായി .റിപ്പയർ ചെയ്യാനും പുതിയത് സ്ഥാപിക്കാനും മുൻകൈ എടുക്കേണ്ട എല്‍ഡിഎഫ് ഭരണസമിതി ബജറ്റിൽ ഫണ്ട് വെക്കാതെ തെരുവുകൾ കൂരിരുട്ടിലാക്കിയതിനെതിരെ  മുസ്‌ലിം യൂത്ത് ലീഗ് ആലംകോട് പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്തിലെ പള്ളിക്കുന്ന് ,കോലിക്കര ,കിഴിക്കര ,സിഎച്ച്-നഗർ ,പന്താവൂർ ,മാങ്കുളം ,ചിയ്യാനൂർ ,കക്കിടിക്കൽ യൂണിറ്റുകളിൽ മെഴുക് തിരി കത്തിച്ചു പ്രതിഷേധിച്ചു.പഞ്ചായത്ത് തല പ്രധിഷേധം പൊന്നാനി മണ്ഡലം മുസ്‌ലിംയൂത്ത് ലീഗ് ട്രഷററും രണ്ടാം വാർഡ് മെമ്പറുമായ സികെ അഷ്‌റഫ് ഉദ്ഘാടനം ചെയ്തു.

വിവിധ യൂണിറ്റുകളിൽ മുസ്‌ലിം യൂത്ത്ലീഗ് പഞ്ചായത്ത് പ്രസിഡന്റ് ഷബീർ മാങ്കുളം ,ജന:സെക്രെട്ടറി ജഫീറലി പള്ളിക്കുന്ന് ,ബഷീർ പന്താവൂർ , എം അബ്ബാസലി ,പത്താം വാർഡ് മെമ്പർ മയ്മൂന ഫാറൂഖ്,നിസാർ കോലിക്കര,റമീസ് പെരുമുക്ക് ,നൗഷാദ് കോക്കൂർ,ജംഷീർ പെരുമുക്ക്,അക്മൽ കോക്കൂർ,റാഷിദ് പെരുമുക്,ഷിബിൽ എംജെ ,ഷമീം കക്കിടിക്കൽ,ഇന്താസ് കോലിക്കര,അബൂബക്കർ  പിവി,മൊയ്ദീൻകുട്ടി ,കെവി മൊയ്‌ദു,ഷാഫി പെരുമുക്ക്,അലിമോൻ കെവി,കെവി സൈഫുദ്ധീൻ ,ടികെ അബ്ദുള്ള,ജിഷാർ ,മൻസൂർ കെവി,ഫാരിസ്   കെവി,സാബിത്ത് കക്കിടിക്കൽ,സിനാൻ സി,ഷാഹിദ് ,ഒവി നാസർ ,മുഹ്‌സിൻ തുടങ്ങിയവർ വിവിധ യൂണിറ്റുകളിൽ പ്രതിഷേധത്തിന് നേതൃത്വം നൽകി .