26 April 2024 Friday

മാതൃകാ സാന്ത്വന കേന്ദ്രം ഉദ്ഘാടനം ചെയ്തു

ckmnews

മാതൃകാ സാന്ത്വന കേന്ദ്രം ഉദ്ഘാടനം ചെയ്തു


ചങ്ങരംകുളം : എസ് വൈ എസ് പള്ളിക്കര യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ മാതൃകാ സാന്ത്വന കേന്ദ്രം നാടിന് സമർപ്പിച്ചു. കേരള മുസ്‌ലിം ജമാഅത്ത് എടപ്പാൾ സോൺ പ്രസിഡണ്ട് സയ്യിദ് എസ് ഐ കെ തങ്ങൾ മൂതൂർ ഉദ്ഘാടനം ചെയ്തു.രോഗികൾക്ക് ആവശ്യമായ വീൽചെയർ , ടോയ്ലറ്റ് ചെയർ, കട്ടിൽ , എയർ ബെഡ്, വാട്ടർ ബെഡ്,സ്റ്റിക്ക് ,വാക്കർ . നെബുലൈസർ ഓക്സിജൻ സിലണ്ടർ, ഓക്സിജൻ കോൺസട്രേറ്റർ, പോർട്ടബിൾ സക്ഷൻ, ബേക്ക് സപ്പോർട്ട്, ന്യൂറോൺ പൾസ് ഓക്സി മീറ്റർ, സ്ട്രക്ചർ , തുടങ്ങിയ മെഡിക്കൽ ഉപകരണങ്ങളും ഡോക്ടർമാരുടെ സൗജന്യ പരിശോധന ക്യാമ്പുകളും സാന്ത്വന കേന്ദ്രത്തിൽ ലഭ്യമാകും.ആണ്ടനകത്ത് കുഞ്ഞിപ്പ ഹാജി ആധ്യക്ഷത വഹിച്ചു കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന കൗൺസിലർ കെ.സിദ്ധീഖ് മൗലവി അയിലക്കാട്. ഗ്രാമ പഞ്ചായത്ത് മെമ്പർ അഷ്റഫ് കാട്ടിൽ, സ്വാദിഖ് നെച്ചിക്കൽ പി പി നൗഫൽ സഅദി കല്ലൂർമ്മ . എ വൈ ഹംസ ഹാജി,ആലുങ്ങൽ മുഹമ്മദുണ്ണി ഹാജി, സിദ്ധീഖ് അഹ്സനി വി പി ഇസ്മാഈൽ പള്ളിക്കര, പ്രസംഗിച്ചു.