01 May 2024 Wednesday

വെളിയംകോട് ഗ്രാമ പഞ്ചായത്ത് ഐ.സി.ഡി. എസ് വാർഷികം ആഘോഷിച്ചു

ckmnews

വെളിയംകോട്  ഗ്രാമ പഞ്ചായത്ത് ഐ.സി.ഡി. എസ് വാർഷികം  ആഘോഷിച്ചു


എരമംഗലം:വെളിയങ്കോട് ഗ്രാമ പഞ്ചായത്ത്  തല  ഐ .സി .ഡി എസിന്റെ നാല്പത്തിയാറാം   വാർഷികാഘോഷവും , പ്രദർശനവും   ഗ്രാമ പഞ്ചായത്ത്  പ്രസിഡന്റ്  കല്ലാട്ടേൽ ഷംസു ഉദ്ഘാടനം ചെയ്തു.പഞ്ചായത്തിന്  കീഴിലുള്ള  32 അംഗനവാടികളുടെ  നേത്യത്വത്തിൽ  കരകൗശല പ്രദർശനം ,ധാന്യങ്ങൾ കൊണ്ടുള്ള പൂക്കളം , അംഗനവാടി  ജീവനക്കാർ തയ്യാറാക്കിയ മധുര പലഹാരങ്ങൾ , മറ്റ് ഭക്ഷ്യ വസ്തുക്കൾ വിവിധതരം  പായസങ്ങൾ  എന്നിവയുടെ  ഭക്ഷ്യ മേളയും സംഘടിപ്പിച്ചു .കിളിയിൽ  പ്ലാസ ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന ചടങ്ങിൽ  സാമൂഹ്യക്ഷേമ സ്റ്റാന്റിംഗ് കമ്മിറ്റി  ചെയർപേഴ്സൺ ഷഫീഫ മുഹമ്മദ് ,വൈസ് പ്രസിഡന്റ് ഫൗസിയ വടക്കേപ്പുറത്ത് ,സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാരായ മജീദ് പാടിയോടത്ത് ,സെയ്ത്  പുഴക്കര ,സെക്രട്ടറി കെ. കെ. രാജൻ  സൂപ്പർവൈസർ പി. അംബിക , മെമ്പർമാരായ  പി. പ്രിയ , റസ് ലത്ത് സെക്കീർ , ടീം ലീഡർ - കെ സ്മിത  തുടങ്ങിയവർ സംസാരിച്ചു.  ഗ്രാമ 

പഞ്ചായത്ത്  ജനപ്രതിനിധികൾ ,ജീവനക്കാർ ,അംഗനവാടി ജീവനക്കാർ  തുടങ്ങിയവർ പങ്കെടുത്തു .