26 April 2024 Friday

സോഷ്യല്‍ മീഡിയയില്‍ വധുവിനെ തിരഞ്ഞ് ആതിര സുരേഷ്

ckmnews

സോഷ്യല്‍ മീഡിയയില്‍ വധുവിനെ തിരഞ്ഞ് ആതിര സുരേഷ്


ചങ്ങരംകുളം:കല്ല്യാണപ്രായം കഴിഞ്ഞ് തുടങ്ങി വയസ്സ് 32 ലെത്തി.കുടുംബ ജീവിതം സ്വപ്നം കാണുന്ന സുരേഷ് എന്ന ആതിര സുരേഷ് പെണ്ണ് തിരയാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായി.അനുയോജ്യമായ ആലോചനകള്‍ ഒന്നും ഇത് വരെ വന്നിട്ടില്ല.ചങ്ങരംകുളം കോക്കൂര്‍ സോദേശിയും പ്രദേശത്ത് അറിയപ്പെടുന്ന ജീവകാരുണ്യ പ്രവര്‍ത്തകനും കൂടിയായ ആതിര സുരേഷ് എന്ന സുരേഷ് അവസാനം സോഷ്യല്‍ മീഡിയ വഴി തനിക്ക് അനുയോജ്യമായ വധുവിനെ കണ്ടെത്താനുള്ള ശ്രമത്തിലാണ്.ഓട്ടോ ഡ്രൈവറായ സുരേഷിന് ഡിമാന്റുകള്‍ പ്രത്യേകിച്ച് ഒന്നും ഇല്ലെങ്കിലും തന്നെയും തന്റെ ജോലിയെയും ഇഷ്ടപ്പെടുന്ന തന്നെ മനസിലാക്കി പരിമിതികള്‍ക്കൊപ്പം ജീവിക്കാന്‍ കഴിയുന്ന ഒരു ജീവിത പങ്കാളിയെ ഇനിയെങ്കിലും കണ്ടെത്താനാവുമെന്ന പ്രതീക്ഷയിലാണ് ഈ 32 കാരന്‍

സുരേഷ്:8129617180