27 April 2024 Saturday

കനത്ത മഴ:ചങ്ങരംകുളം ചിയ്യാനൂരില്‍ വീടിനോട് ചേര്‍ന്ന മതില്‍ തകര്‍ന്ന് അപകടം ഒഴിവായി

ckmnews

കനത്ത മഴ:ചങ്ങരംകുളം ചിയ്യാനൂരില്‍ വീടിനോട് ചേര്‍ന്ന മതില്‍ തകര്‍ന്ന് അപകടം ഒഴിവായി


ചങ്ങരംകുളം:കനത്ത മഴയെ തുടര്‍ന്ന് ചങ്ങരംകുളം ചിയ്യാനൂരില്‍ വീടിനോട് ചേര്‍ന്ന മതില്‍ തകര്‍ന്ന് വീണു.ചിയ്യാനൂര്‍ ഇരിക്കാലിക്കല്‍ സോമന്റെ വീടിനോട് ചേര്‍ന്ന് നിന്ന മതില്‍കെട്ടാണ് പൂര്‍ണ്ണമായും തകര്‍ന്നത്.സമീപത്ത് ആരും ഇല്ലാതിരുന്നതിനാല്‍ വലിയ അപകടം ഒഴിവായി. മതില്‍ തകര്‍ന്നതോടെ വീടിന്റെ സുരക്ഷയും അപകടാവസ്ഥയിലായിട്ടുണ്ട്.