27 April 2024 Saturday

നിർമാണത്തൊഴിലാളി യൂണിയൻ നന്നംമുക്ക് പോസ്റ്റ്‌ ഓഫീസിനു മുമ്പിൽ നടന്ന ധർണ നടത്തി

ckmnews



ചങ്ങരംകുളം:കേന്ദ്ര സർക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെയും, ഭക്ഷ്യ ധാന്യങ്ങളുടെ വില കുറക്കുക,ഓരോ കുടുംബത്തിനും 10കിലോ ഭക്ഷ്യധാന്യം അനുവദിക്കുക 1996 നിർമാണത്തൊഴിലാളി സെസ്സ് നിയമം സംരക്ഷിക്കുക,മൈഗ്രാൻഡ് വർക്കേഴ്സ് നിയമവും BOCW നിയമവും എല്ലാ തൊഴിലാളികൾക്കും ബാധകമാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് നിർമാണത്തൊഴിലാളി യൂണിയൻ (CITU )ഒക്ടോബർ 11ന് കേന്ദ്ര ഓഫീസുകൾക്ക് മുൻപിൽ നടത്തുന്ന ധർണ സമരത്തിന്റെ ഭാഗമായി നന്നംമുക്ക് പോസ്റ്റ്‌ ഓഫീസിനു മുമ്പിൽ നടന്ന ധർണ നിർമാണത്തൊഴിലാളി യൂണിയൻ (CITU)ഏരിയ കമ്മറ്റി സെക്രട്ടറി കെവി കുമാരൻ ഉദ്ഘാടനം ചെയ്തു.നന്നമുക്ക് പഞ്ചായത്ത്‌ സെക്രട്ടറി കെപി വത്സലൻ ആദ്ധ്യക്ഷത വഹിച്ചു.എല്‍സി സെക്രട്ടറി കെകെ മണികണ്ഠൻ,കെകെ സതീശൻ എന്നിവർ സംസാരിച്ചു.ആലങ്കോട് സെക്രട്ടറി ചന്ദ്രൻ സ്വാഗതവും പട്ടേരിശിവദാസൻ നന്ദിയും പറഞ്ഞു