27 April 2024 Saturday

സ്കൂട്ടറിന് കുറുകെ നായ ചാടി;സ്കൂട്ടർ മറിഞ്ഞ് മാധ്യമ പ്രവർത്തകന് പരിക്ക്

ckmnews

സ്കൂട്ടറിന് കുറുകെ നായ ചാടി;സ്കൂട്ടർ മറിഞ്ഞ് മാധ്യമ പ്രവർത്തകന് പരിക്ക്


ചങ്ങരംകുളം:കടവല്ലൂരിൽ

സ്കൂട്ടറിന് കുറുകെ നായ ചാടിയതിനെ തുടർന്ന് നിയന്ത്രണം വിട്ട സ്കൂട്ടർ മറിഞ്ഞ് മാധ്യമ പ്രവർത്തകന് പരിക്ക്.കടവല്ലൂർ വടക്കുമുറി പത്തായത്തിങ്കൽ റഫീഖിനാണ് പരിക്കേറ്റത് ,സുപ്രഭാതം ദിനപത്രം പെരുമ്പിലാവ്  റിപ്പോർട്ടറും

കുന്നംകുളം തുറക്കുളം മത്സ്യ മാർക്കറ്റിലെ അൽ അമീൻ ഫിഷറീഷ് എജൻസിയിലെ തൊഴിലാളിയുമായ റഫീഖ് മാർക്കറ്റിലേക്ക് ജോലിക്ക് പോകുമ്പോഴാണ് അപകടം സംഭവിച്ചത്.വടക്കുമുറി റോഡിൽ ചേലക്കുളത്തിന് സമീപത്താണ്

 അപകടം നടന്നത്

സാരമായ് പരിക്കേറ്റ റഫീഖിനെ സുഹൃത്തുക്കൾ ഉടൻ തന്നെ പെരുമ്പിലാവിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു.കടവല്ലൂർ വടക്കുമുറി,സ്കൂൾസ്റ്റോപ്പ്, സംഗിത വടക്കുമുറി റോഡ്,കല്ലുംപുറം ചാലിശ്ശേരി റോഡ്, എന്നിയിടങ്ങളിൽതെരുവ് നായകളുടെ ശല്യം രാത്രിയിൽ കൂടിവരുന്നതായി നാട്ടുകാർ പറഞ്ഞു.