27 April 2024 Saturday

വിവാഹ സമ്മാനമായി വധു വരന്മാർക്ക് ഫല വൃക്ഷതൈ നൽകി ഗ്യാലപ്പ് സ്നേഹ തണൽ മരം പദ്ധതിക്ക് തുടക്കം കുറിച്ചു

ckmnews

വിവാഹ സമ്മാനമായി വധു വരന്മാർക്ക് ഫല വൃക്ഷതൈ നൽകി ഗ്യാലപ്പ് സ്നേഹ തണൽ മരം പദ്ധതിക്ക് തുടക്കം കുറിച്ചു


ചങ്ങരംകുളം:പാവിട്ടപ്പുറം ഗ്യാലപ്പ് ആർട്സ്&സ്പോർട്സ് ക്ലബ്ബ്‌ വിവാഹ സമ്മാനമായി വധു വരന്മാർക്ക് ഫല വൃക്ഷതൈ നൽകി പുതിയൊരു പദ്ധതിക്ക് തുടക്കം കുറിച്ചു.സാധാരണ വിവാഹദിനത്തിൽ വധു വരന്മാർക്ക് ക്ലബ്ബ്‌ നൽകിയിരുന്നത് വധു വരുന്മാരുടെ ഫോട്ടോ പതിച്ച മൊമെന്റോ ആയിരുന്നു. അതിൽ നിന്നും ഏറെ വ്യത്യസ്തമായി വൃക്ഷ തൈ നടുന്ന സ്നേഹ തണൽ മരം എന്ന പദ്ധതിക്കാണ് തുടക്കം കുറിച്ചത്.പരിപാടിയുടെ ഉദ്ഘാടനം പെരുമ്പടപ്പ് അഗ്രികൾച്ചറൽ അസിസ്റ്റന്റ് ഡയറക്ടർ ഷീല.എസ് നിർവ്വഹിച്ചു.ഓൺലൈൻ ഗസ്റ്റ് ആയി പ്രശസ്ത സിനിമാ താരം നിയാസ് ബക്കർ പങ്കെടുത്തു സംസാരിച്ചു.ക്ലബ്ബ്‌ സെക്രട്ടറി സുബൈർ സിന്ദഗി, സ്പോർട്സ് ടീം മാനേജർ മുനീർ കെ എച്,വൈസ് പ്രസിഡന്റ്‌ ആഷിഫ് വി എ, അൻഷാദ്, ജോയിന്റ് സെക്രട്ടറി ഫറുഖ് ബഷ് അലി,ബഷീർ കെ എം, അബൂബക്കർ കെ എം, അഷ്‌റഫ്‌ ടി എ, അഷ്‌റഫ്‌ പി എച്, അൻഷാദ്, ജാഫർ എന്നിവരും പരിപാടിയിൽ പങ്കെടുത്തു