26 April 2024 Friday

കോവിഡ് മാനദണ്ഡം പാലിക്കാതെ പഴഞ്ഞി പള്ളിയിൽ ബാൻ്റ് വാദ്യം:പോലീസ് കേസെടുത്തു

ckmnews

കോവിഡ് മാനദണ്ഡം പാലിക്കാതെ പഴഞ്ഞി പള്ളിയിൽ ബാൻ്റ് വാദ്യം:പോലീസ് കേസെടുത്തു


ചങ്ങരംകുളം: പഴഞ്ഞി സെന്റ് മേരീസ് ഓര്‍ത്തഡോക്സ് കത്തീഡ്രല്‍ പെരുന്നാളിന് അനുവാദമില്ലാതെ ബാന്റ് സെറ്റ് കൊട്ടിയതിന് പൊലീസ് കേസെടുത്തു.കോവിഡ് മാനദണ്ഡങ്ങള്‍ കാറ്റിൽ പരത്തിയും  നിയമപാലകരെ നോക്കുകുത്തിയാക്കിയാണ് പള്ളിയില്‍ ബാൻ്റ് വാദ്യം അരങ്ങ് തകർത്തത്.ബാൻ്റ് വാദ്യം കേട്ടതോടെ ജനക്കൂട്ടം പള്ളികോമ്പൗണ്ടിൽ തടിച്ചുകൂടി.കോവിഡ് മഹാമാരി നിയന്ത്രണത്തിന് മുൻപന്തിയിൽ നിൽക്കുന്നവർ തന്നെ വ്യാപനം വർദ്ധിപ്പിക്കുന്നതിന് ഇടയാക്കുന്ന രീതിയിൽ ബാൻ്റ് വാദ്യം നടത്തിയതിൽ വിശ്വാസികളിൽ  എതിർപ്പ് ശക്തമാണ്.ബാൻ്റ് വാദ്യം നടത്തിയ ആഘോഷത്തിന് പിഴ ഈടാക്കിയതായി സെക്ടറല്‍ മജിസ്ട്രേറ്റ് ഡോ.എസ്.ജിജിപോള്‍ പറഞ്ഞു.ശനിയാഴ്ച രാത്രിയാണ് പള്ളിമുറ്റത്ത് രണ്ട് ബാന്റ് സെറ്റുകള്‍ സംയുക്തമായി പാട്ടുകള്‍ പാടിയത്.ഇതോടെ പള്ളി മുറ്റത്ത് ആയിരങ്ങള്‍ കാണാനെത്തി.കോവിഡ് മാനദണ്ഡങ്ങള്‍ കാറ്റില്‍ പറത്തി മണിക്കൂറോളം ബാന്റ് സെറ്റ് മേളമുണ്ടായി.പാട്ടിന്റെ താളത്തിനൊപ്പം ചാടി കളിച്ച പലരും മാസ്ക് കൃത്യമായി വെച്ചിട്ടുണ്ടായിരുന്നില്ല.മങ്ങാട് മാര്‍ ഗ്രീഗോറിയോസ് ഓര്‍ത്തഡോക്സ് പള്ളി പെരുന്നാളിനാണ് കോവിഡ് വ്യാപനത്തിന് ശേഷം  മേഖലയില്‍ ആദ്യമായി വാദ്യമേളങ്ങള്‍ കൊട്ടിയത്. പോര്‍ക്കുളം പള്ളി പെരുന്നാളിന് സ്വകാര്യ വ്യക്തിയുടെ വീട്ടുപരിസരത്തും വാദ്യമേളങ്ങള്‍ കൊട്ടിയതായി ആരോപണമുണ്ടായിരുന്നു.