27 April 2024 Saturday

കേരളത്തിലെ കുപ്രസിദ്ധ മോഷ്ടാവ് ആസിഡ് ബിജു ചാലിശ്ശേരി പോലീസിൻ്റ പിടിയിലായി

ckmnews

കേരളത്തിലെ കുപ്രസിദ്ധ മോഷ്ടാവ് ആസിഡ് ബിജു ചാലിശ്ശേരി പോലീസിൻ്റ പിടിയിലായി


ചങ്ങരംകുളം:കേരളത്തിലെ കുപ്രസിദ്ധ മോഷ്ടാവ് ആസിഡ് ബിജു ചാലിശ്ശേരി പോലീസിൻ്റ പിടിയിലായി. പാലക്കാട്‌ ജില്ലയിലും മലപ്പുറം ജില്ലയിലുമായി എഴുപത്തിയെട്ടോളം കേസുകളിൽ പ്രതിയായ എറണാംകുളം നെല്ലിമറ്റംകര മാൻ മിഴിക്കുന്ന് വീട്ടിൽ ബിജു (46)നെയാണ് ചാലിശ്ശേരി പോലീസ് വലയിലാക്കിയത്.മലപ്പുറത്തും ചാലിശ്ശേരി സറ്റേഷൻ പരിധിയിലുമായി മൂന്ന് ഒളിത്താവങ്ങളിൽ മോഷണങ്ങൾക്ക് ശേഷം താമസിച്ച് വന്നിരുന്ന പ്രതിയെ ചാലിശ്ശേരി പോലീസിൻ്റെ രാത്രികാല പരിശോധനക്കിടെ പുലർച്ചെ നാല് മണിയോടെയാണ് പിടികൂടുന്നത്.ഇയാളിൽ നിന്നും മോഷണത്തിനുപയോഗിക്കുന്ന നിരവധി ഉപകരണങ്ങളും പോലീസ് പിടിച്ചെടുത്തു.ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ നിർദ്ദേശ പ്രകാരം രൂപീകരിച്ച ക്രൈം സ്ക്വാഡിൻ്റ ഒരു മാസത്തെ തിരച്ചിലിനും നീണ്ട പരിശ്രമങ്ങൾക്കുമൊടുവിലാണ് പ്രതിയെ പോലീസ് പിടികൂടിയത്.