26 April 2024 Friday

ഐവൈസി നന്നംമുക്ക് രാജീവ്‌ ഗാന്ധി യൂണിറ്റിന്റെ നേതൃത്വത്തില്‍ ക്വിസ് മത്സരം സംഘടിപ്പിച്ചു

ckmnews

ഐവൈസി നന്നംമുക്ക് രാജീവ്‌ ഗാന്ധി യൂണിറ്റിന്റെ നേതൃത്വത്തില്‍ ക്വിസ് മത്സരം സംഘടിപ്പിച്ചു


ചങ്ങരംകുളം:ഒക്ടോബർ 2- ഗാന്ധി ജയന്തി ദിനാഘോഷത്തോനുബന്ധിച്ചു ഐവൈസി നന്നംമുക്ക് രാജീവ്‌ ഗാന്ധി യൂണിറ്റിന്റെ നേതൃത്വത്തിൽ  മഹാത്മാ സോഷ്യൽ ബ്രിഗൈഡിൽ വെച്ച് ക്വിസ് മത്സരം സംഘടിപ്പിച്ചു.മത്സരത്തിൽ ഒന്നാം സമ്മാനം ജസ്‌ന അബ്ദുൾ ജബ്ബാർ,രണ്ടാം സമ്മാനം ആദിത് പ്രസാദ്, മൂന്നാം സമ്മാനം  റയാൻ അബ്ദുൾ ജലാൽ എന്നിവർ കരസ്തമാക്കി.നിധിൻ ഭാസ്കർ അധ്യക്ഷനായ  പരിപാടി കെ എസ് യു സംസ്ഥാന ജനറൽ സെക്രട്ടറി പി.റംഷാദ് ഉദ്ഘാടനം ചെയ്തു.ഉമ്മർ കുളങ്ങര, അലിമോൻ നരണിപ്പുഴ, പ്രണവം പ്രസാദ്,അനീസ് മുതുകാട്, അബ്ദുൾ ബാസിത്, റബീബ് റഹ്മാൻ, സുജീഷ് തെക്കുമുറി,ശഹബാസ് മുതുകാട്,റസ്സൽ റഹ്മാൻ, ഹമീദ് കിഴക്കുമുറി, അനസ് മുതുകാട് തുടങ്ങിയവർ സംസാരിച്ചു.