26 April 2024 Friday

നന്നംമുക്ക് മണ്ഡലം യൂത്ത് കോൺഗ്രസ്സ് കമ്മിറ്റി ഗാന്ധിസ്മൃതി സംഗമം നടത്തി

ckmnews

നന്നംമുക്ക്  മണ്ഡലം യൂത്ത് കോൺഗ്രസ്സ് കമ്മിറ്റി ഗാന്ധിസ്മൃതി സംഗമം നടത്തി


ചങ്ങരംകുളം:നന്നംമുക്ക് മണ്ഡലം യൂത്ത് കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഒക്ടോബർ 2 ഗാന്ധി ജയന്തി ദിനത്തിൽ ഗാന്ധി സ്മൃതി സംഗമം നടത്തി. ഗാന്ധി തന്നെ മാർഗ്ഗം ഗാന്ധിയൻ ആശയങ്ങളിലേക്ക് മടങ്ങുക എന്ന ആശയം ജനങ്ങളിൽ എത്തിക്കുന്നതിന് എല്ലാവരും ശ്രമിക്കണം യോഗം പരാമർശിച്ചു. യൂത്ത് കോൺഗ്രസ്സ് സംസ്ഥാന ജനറൽ സെക്രട്ടറി ഇപി രാജീവ് യോഗം ഉദ്ഘടനം ചെയ്തു.മുതിർന്ന കോൺഗ്രസ്സ് നേതാവ് എം വി കുമാരൻ ഗാന്ധി ചിത്രത്തിൽ പുഷ്പാർച്ചന നടത്തി തുടങ്ങിയ യോഗത്തിൽ യൂത്ത് കോൺഗ്രസ്സ് നന്നംമുക്ക് മണ്ഡലം പ്രസിഡന്റ്‌ നിതിൻ ഭാസ്കർ അധ്യക്ഷത വഹിച്ചു. സംസ്കാര സാഹിതി സംസ്ഥാന ജനറൽ സെക്രട്ടറി പ്രണവം പ്രസാദ്,കോൺഗ്രസ്‌ നന്നംമുക്ക് മണ്ഡലം പ്രസിഡന്റ്‌ നാഹിർ ആലുങ്കൽ, വർക്കിംഗ്‌ പ്രസിഡന്റ്‌ ഉമ്മർ കുളങ്ങര, നവാസ് വിറളിപ്പുറത്ത്,അലിമോൻ നരണിപ്പുഴ,അഷ്‌റഫ്‌ പുറത്താട്ട്,പ്രദീപ് ഉണ്ണി, ഉണ്ണികൃഷ്ണൻ എം വി,അപ്പുണ്ണി,മുസ്തഫ ചാലുപറമ്പിൽ, വി കെ നൗഷാദ്, ശാന്ദിനി രവീന്ദ്രൻ,യൂത്ത് കോൺഗ്രസ്സ് നേതാക്കൾ ആയ ഫാരിസ് നരണിപ്പുഴ, ഉബൈദ്, അനീഷ് കെ സി, ഷാഫി ചേലക്കടവ് തുടങ്ങിയവർ ആശംസകൾ അറിയിച്ചു.സജിൻ മാക്കാലി സ്വാഗതവും നൂർഷാ നന്ദിയും പറഞ്ഞു.