26 April 2024 Friday

ഡോക്ടർ കെപി വേലായുധൻ അനുസ്മരണം സംഘടിപ്പിച്ചു

ckmnews

ഡോക്ടർ കെപി വേലായുധൻ

അനുസ്മരണം സംഘടിപ്പിച്ചു


ചങ്ങരംകുളം:വിദ്യാർത്ഥികളിൽ സേവനതൽപരതയും മാനുഷിക മൂല്യങ്ങളും ആത്മവിശ്വാസവും വളർത്തിയെടുക്കാനുതകുന്ന പാഠഭാഗങ്ങൾ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തണമെന്ന് ചങ്ങരംകുളം കോ- ഓപ്പറേറ്റീവ് കോളേജിൽ ചേർന്ന ഡോ.കെ.പി. വേലായുധൻ അനുസ്മരണ സമ്മേളനം ആവശ്യപ്പെട്ടു.പൊന്നാനി താലൂക്ക് എഡ്യൂക്കേഷണൽ കോ-ഓപ്പറേറ്റീവ് സൊസൈറ്റി പ്രസിഡണ്ട് അടാട്ട് വാസുദേവൻ ഉദ്ഘാടനം ചെയ്തു. ഹുറൈർ കൊടക്കാട്ട് അധ്യക്ഷത വഹിച്ചു. പ്രണവം പ്രസാദ്, പി.കെ.അബ്ദുള്ളക്കുട്ടി, എം.ടി.മുഹമ്മദ് ഷെറീഫ്, കെ.മുഫീദ എന്നിവർ പ്രസംഗിച്ചു.