26 April 2024 Friday

യൂത്ത് ലീഗ് പൊന്നാനി മുൻസിപ്പൽ കമ്മിറ്റിയും വൈറ്റ് ഗാർഡും പള്ളപ്രം ഫ്ലൈ ഓവർ സബ് വേ ശുചീകരിച്ചു

ckmnews

യൂത്ത് ലീഗ് പൊന്നാനി മുൻസിപ്പൽ കമ്മിറ്റിയും വൈറ്റ് ഗാർഡും പള്ളപ്രം ഫ്ലൈ ഓവർ സബ് വേ ശുചീകരിച്ചു


പൊന്നാനി: ഒക്ടോബർ രണ്ട് ഗാന്ധി ജയന്തി ദിനത്തിൽ മുസ്ലിം യൂത്ത് ലീഗ് പൊന്നാനി മുൻസിപ്പൽ കമ്മിറ്റിയും വൈറ്റ് ഗാർഡും ചേർന്നു വാഹനങ്ങൾക്ക് തടസ്സമായി നിന്നിരുന്നതും നിരവധി വാഹനങ്ങൾക്ക്‌ അപകടങ്ങൾ സംഭവിക്കുന്നതിനു കാരണമാവുകയും ചെയ്തിരുന്ന പള്ളപ്രം ഫ്ലൈ ഓവർ സബ് വേ ശുചീകരിച്ചു.മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ്‌ ഫൈസൽ ബാഫഖി തങ്ങൾ, മുസ്ലിം ലീഗ് മുൻസിപ്പൽ പ്രസിഡന്റ്‌ കുഞ്ഞുമുഹമ്മദ്‌ കടവനാട്,റഫീഖ് മൂസ മുസ്ലിം ലീഗ് സെക്രട്ടറി,മുസ്ലിം യൂത്ത് ലീഗ് പൊന്നാനി മുൻസിപ്പൽ പ്രസിഡന്റ്‌ എൻ. ഫസലുറഹമാൻ,ജനറൽ സെക്രട്ടറി ഇല്യാസ് മൂസ, ട്രഷറർ ഫാറൂഖ് പുതുപൊന്നാനി, എ എ റഊഫ് നിയോജക മണ്ഡലം വൈസ് പ്രസിഡന്റ്‌ , അൻസാർ പുഴമ്പ്രം വൈറ്റ് ഗാർഡ് നിയോജക മണ്ഡലം ക്യാപ്റ്റൻ, മുൻസിപ്പൽ ഭാരവാഹികളായ, നിസാർ പി പി,കെ എം മുഹ്സിൻ, സകീർ പാലക്കൽ, ഉസ്മാൻ പള്ളിക്കടവ്, മുനവ്വർ ഫൈറൂസ്,നഗരസഭാ കൗൺസിലർ റാഷിദ്‌ നാലകത്ത്,വൈറ്റ് ഗാർഡ് അംഗങ്ങളായ ബാദുഷ പുതുപൊന്നാനി,റിയാസ് മരക്കടവ്,ജാബിർ പള്ളിക്കടവ്,ഷാരോൺ ജിം റോഡ്, എ യു ശറഫുദ്ധീൻ കെ എം സി സി,ബദറു ഫയർ സ്റ്റേഷൻ,ജമാൽ തെക്കേപ്പുറം എന്നിവർ നേതൃത്വം നൽകി.