27 April 2024 Saturday

അക്കിക്കാവ് തിപ്പലശ്ശേരി റോഡ് യാത്രാ ദുരിതം:പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു

ckmnews

അക്കിക്കാവ് തിപ്പലശ്ശേരി റോഡ് യാത്രാ ദുരിതം:പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു


പെരുമ്പിലാവ്:സംസ്ഥാന സർക്കാരിന്റെ 100 ദിന കർമ്മ പരിപാടി തികച്ചും പരാജയമെന്ന് കെ .പി . സി . സി . ജനറൽ സെക്രട്ടറി  രാജേന്ദ്രൻ അരങ്ങത്ത്. അതിന്റ ഉത്തമ ഉദാഹരണമാണ്  അക്കികാവ് - കടങ്ങോട് റോഡിന്റെ നിർമ്മാണം വർഷങ്ങൾ കഴിഞ്ഞിട്ടും പൂർത്തീകരിക്കാൻ സാധിക്കാഞ്ഞതെന്നും രാജേന്ദ്രൻ കുറ്റപ്പെടുത്തി.


റോഡ് നിർമ്മാണം  പൂർത്തിയാക്കി ജനങ്ങളുടെ യാത്രാദുരിതം ഉടൻ പരിഹരിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് കടവല്ലൂർ മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി അക്കിക്കാവിൽ നടത്തിയ പ്രധിഷേധ ധർണ്ണ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു  അദ്ദേഹം.

അക്കിക്കാവ് - തിപ്പലശ്ശേരി റൂട്ടിൽ ബസ് സർവ്വീസ് പുനരാരംഭിക്കാനുള്ള നടപടികൾ സ്വീകരിക്കുക,

പൈപ്പ് ലൈൻ പദ്ധതിയുടെ പേരിൽ കാന നിർമ്മാണം ഒഴിവാക്കാനുള്ള തീരുമാനം പുനർ പരിശോധിക്കുക,

എ.സി. മൊയ്തീൻ എം.എൽ.എ. - റോഡ് കോൺട്രാക്ടർ ഒത്തുകളി അവസാനിപ്പിക്കുക,

റോഡ് നിർമ്മാണത്തിൽ വീഴ്ച വരുത്തിയ കോൺട്രാക്ടറെ കരിമ്പട്ടികയിൽ ഉൾപ്പെടുത്തുക,

കാന,കലുങ്ക് നിർമ്മാണങ്ങൾ ഒഴിവാക്കിയും , റോഡ് ഗുണനിലവാരത്തിൽ വീഴ്ച്ച വരുത്തിയും എസ്റ്റിമേറ്റ് പുതിക്കിയും നടത്തുന്ന അഴിമതി അന്വേഷിക്കുക.


എന്നീ  ആവ്യശ്യങ്ങൾ ഉന്നയിച്ചുകൊണ്ട്  ശനിയാഴ്രാച്ച രാവിലെ 10 മണി മുതൽ വൈകീട്ട് 5 വരെയാണ് പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചത്. 

 ധർണയിൽ കടവല്ലൂർ 

മണ്ഡലം കോൺഗ്രസ്സ്  പ്രസിഡൻ്റ് ഫൈസൽ കാഞ്ഞിരപ്പിള്ളി അദ്ധ്യക്ഷത വഹിച്ചു ,


  ഡി സി സി സെക്രട്ടറി ബിജോയ് ബാബു,റസാക്ക് മണിയർക്കോട്, പി.കെ.ദേവദാസ്, എം.എം.അബൂദൾ,  മഹേഷ് തിപ്പിലശ്ശേരി,കമറു, നാസർ കല്ലായി, അബു പുത്തൻകുളം, അഫ്സൽ, ദിപൻ പതാക്കര, റസാക്ക്‌ കരിക്കാട്‌, സി.കെ സുലൈമാൻ , ശങ്കരൻകുട്ടി, രാജേഷ്, നിഷ അരേകത്ത് കുഞ്ഞിമുഹമ്മദ്, സ്മിതമുരളി, ഹക്കീം, ശ്യാംജിത തുടങ്ങിയവർ പ്രതിഷേധ ധർണ്ണയിൽ പങ്കെടുത്ത്  സംസാരിച്ചു.