26 April 2024 Friday

പി.ടി സുധീർ ഗോവിന്ദ് അനുസ്മരണം വെള്ളിയാഴ്ച നടക്കും

ckmnews

പി.ടി സുധീർ ഗോവിന്ദ് അനുസ്മരണം വെള്ളിയാഴ്ച നടക്കും 


മാറഞ്ചേരി:പി.ടി സുധീർ ഗോവിന്ദ് അനുസ്മരണം സെപ്റ്റംബർ 24 ന് വൈകിട്ട്  നാലുമണിക്ക് എരമംഗലത്ത് വി.ടി ബലറാം ഉദ്ഘാടനം  ചെയ്യുമെന്നു  മാറഞ്ചേരി വന്നേരിനാട് പ്രസ് ഫോറത്തിൽ വിളിച്ചു ചേർത്ത വാർത്താസമ്മേളനത്തിൽ ഭാരവാഹികൾ അറിയിച്ചു.ഐ.എൻ. സി പ്രവാസി എരമംഗലം  സോഷ്യൽ വെൽഫെയർ ഗ്രൂപ്പാണ്  പി.ടി  സുധീർ ഗോവിന്ദ് ഓര്‍മ ദിനത്തോടനുബന്ധിച്ചു പരിപാടികൾ സംഘടിപ്പിക്കുന്നത്.ഐ.എൻ.സി.പി സുധീര സ്പർശം എന്ന പേരിൽ സൗജന്യ മെഡിക്കൽ ക്യാമ്പുകൾ  സെപ്തംബര്‍ 23 , 24 , 26   വ്യാഴം വെള്ളി ഞായർ  ദിവസങ്ങളിൽ എരമംഗലം സാന്ത്വനം മെഡ്‌കെയറിൽ വെച്ച് നടക്കുമെന്നും  ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. സൗജന്യ രക്തപരിശോധന ,സൗജന്യ എല്ലുരോഗ ചികിത്സ ക്യാമ്പ്,സൗജന്യ നേത്രപരിശോധന,വൈദ്യ പരിശോധന എന്നീ ക്യാമ്പുകളാണ് നടക്കുക.ഷംസു കല്ലാട്ടേൽ,പി.രാജാറാം ,സുരേഷ് പാട്ടത്തിൽ ,സലീഷ് കീടത്തേൽ തുടങ്ങിയവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു