27 April 2024 Saturday

നന്നംമുക്ക് ഗ്രാമ പഞ്ചായത്ത് ഓഫിസിനു മുന്നിൽ കർഷക കോൺഗ്രസ്സ് ധർണ്ണ നടത്തി

ckmnews

നന്നംമുക്ക് ഗ്രാമ പഞ്ചായത്ത് ഓഫിസിനു മുന്നിൽ കർഷക കോൺഗ്രസ്സ് ധർണ്ണ നടത്തി


ചങ്ങരംകുളം:നന്നംമുക്ക് ഗ്രാമ പഞ്ചായത്തിലെ തെങ്ങ് കർഷകർക്ക് വർഷാവർഷങ്ങളിൽ ലഭിച്ചു വന്നിരുന്ന തെങ്ങ് വളം ഈ വർഷം ലഭിക്കാതെ പോകുന്നത് പഞ്ചായത്ത് ഭരണ സമിതിയുടെ ഗുരുതരമായ അനാസ്ഥ മൂലമാണെന്നും ഈ ആവശ്യത്തിലേക്കായി ഫണ്ട് മാറ്റി വെക്കാതെ പഞ്ചായത്ത് ഭരണ സമിതി കേര കർഷകരെ വഞ്ചച്ചിരിക്കുകയാണെന്നും  ഡി സി സി ജനറൽ സെക്രട്ടറി അഡ്വ.സിദ്ധീഖ് പന്താവൂർ പറഞ്ഞു.കർഷക കോൺഗ്രസ്സ് നന്നംമുക്ക് മണ്ഡലം കമ്മറ്റി നന്നംമുക്ക് ഗ്രാമ പഞ്ചായത്ത് ഓഫിസിനു മുന്നിൽ നടത്തിയ കർഷക ധർണ്ണ ഉദ്ഘാടനം ചെയ്തു.കർഷക കോൺഗ്രസ് നന്നംമുക്ക് മണ്ഡലം കമ്മറ്റി പ്രസിഡന്റ് വി കമറുദ്ധീൻ അധ്യക്ഷത വഹിച്ചു, അപ്പു കാരയിൽ,ഉമ്മർ കുളങ്ങര,അലിമോൻ നരണിപ്പുഴ,കണ്ണൻ നമ്പ്യാർ, എം എസ് കുഞ്ഞുണ്ണി,വി മുഹമ്മദ്‌ നവാസ്,നിധിൻ ഭാസ്‌കർ,അബ്ദുള്ള കുട്ടി കെ വി എന്നിവർ സംസാരിച്ചു.ഇക്കാര്യം ചൂണ്ടി കാണിച്ച്‌ കർഷകരുടെ നേതൃത്വത്തിൽ നന്നംമുക്ക് ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക് നിവേദനം നൽകി.