27 April 2024 Saturday

ആലങ്കോട് ഗ്രാമപഞ്ചായത്തിന് ആർദ്ര കേരള പുരസ്കാരം

ckmnews


ചങ്ങരംകുളം: ആർദ്ര കേരള പുരസ്കാരം ആലങ്കോട് ഗ്രാമപഞ്ചായത്തിന് ലഭിച്ചു.രണ്ടാം സ്ഥാനമാണ്ആലങ്കോട് ഗ്രാമ പഞ്ചായത്തിന് ലഭിച്ചത്. കഴിഞ്ഞദിവസം  ജില്ലാ പഞ്ചായത്തിൽ വച്ച് നടന്ന പരിപാടിയിൽ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടിൽ നിന്നും ട്രോഫിയും സർട്ടിഫിക്കറ്റും പുരസ്ക്കാര തുകയ്ക്കുള്ള ചെക്കും ആലംകോട് പഞ്ചായത്ത്  പ്രസിഡണ്ട് സെഹീർ ഏറ്റുവാങ്ങി.വൈസ് പ്രസിഡണ്ട് പ്രഭിത ടീച്ചർ,മെഡിക്കൽ ഓഫീസർ ഡോ: ജുൽന , മുൻ ഹെൽത്ത് ഇൻസ്പെക്ടർ പ്രകാശൻ .എം എന്നിവർ പരിപാടിയിൽ സംബന്ധിച്ചു