26 April 2024 Friday

ഇന്ത്യ ബുക്ക്‌ ഓഫ് റെക്കോർഡിൽ ഇടം നേടിയ കശ്യപ് റാമിനെ യൂത്ത് ലീഗ് ആദരിച്ചു

ckmnews


ചങ്ങരംകുളം: ഇന്ത്യ ബുക്ക്‌ ഓഫ് റെക്കോർഡിൽ ഇടം നേടിയ കാശ്യപ് റാമിനെ നന്നമുക്ക് പഞ്ചായത്ത് യൂത്ത് ലീഗ് ആദരിച്ചു.11 1/2 വയസ്സ് മാത്രം പ്രായമുള്ള ഭിന്ന ശേഷിക്കാരനാണ് കശ്യബ് റാം എന്ന അനി കുട്ടൻ. അനി കുട്ടൻ 2020 ൽ ആണ് ഭിന്നശേഷിക്കാരെ പ്രോത്സാഹിപ്പിക്കുന്നതിനായി യൂട്യൂബ് ചാനൽ തുടങ്ങിയത്.   'Love, Laugh, Live with Ani' എന്ന അനികുട്ടന്റെ യൂട്യൂബ് ചാനലിന് ഇന്ന് 17 K ഫോളോവേഴ്‌സുണ്ട്.മൂന്നുലക്ഷത്തി നാല്പത്തി ഏട്ടായിരത്തി പതിനല് പേർ ഇതിനോടകം ഈ ചാനലിലെ വീഡിയോകൾ കണ്ടിട്ടുണ്ട്.അനികുട്ടന്റെ ഈ ഉദ്യമമാണ് ഇന്ത്യ ബുക്ക്‌ ഓഫ് റെക്കോർഡിൽ ഇടം നേടി കൊടുത്തതത്. മുസ്‌ലിം ലീഗ് നന്നംമുക്ക് പഞ്ചായത്ത്‌ സെക്രട്ടറി                                   ഇബ്രാഹിം മൂക്കുതല ഉപഹാരം നൽകി അനി കുട്ടനെ ആദരിച്ചു.യൂത്ത്ലീഗ് ഭാരവാഹികളായ അഡ്വ. നിയാസ് മുഹമ്മദ്‌ സബാഹ് മുതുകാട് ഷഹീർ അമയിൽ ശാക്കിർ അയനിച്ചോട് റിസാൽ നരണിപ്പുഴ  ഷഹബാസ് അലി  എന്നിവർ സംബന്ധിച്ചു.