26 April 2024 Friday

പരീക്ഷയിൽ ഉന്നത വിജയം കൈവരിച്ച വിദ്യാർത്ഥികളെ അനുമോദിച്ചു

ckmnews

പരീക്ഷയിൽ ഉന്നത 

വിജയം  കൈവരിച്ച  വിദ്യാർത്ഥികളെ അനുമോദിച്ചു


ചങ്ങരംകുളം:നന്നംമുക്ക് ഐഎന്‍സി വെമ്പുഴ യൂണിറ്റിന്റെ  ആഭിമുഖ്യത്തിൽ  SSLC +2 പരീക്ഷയിൽ  ഉന്നത  വിജയം കൈവരിച്ച വിദ്യാർത്ഥികളെ അനുമോദിച്ചു.ഐഎന്‍സി  പ്രവാസി  പ്രതിനിധി  നജീബിന്റെ  വസതിയിൽ  വെച്ച്  നടന്ന പരിപാടി വിഎം  സിദ്ധിഖ്‌  സ്വാഗതം  പറഞ്ഞു.കെവി അബ്ദുട്ടി  അധ്യക്ഷത വഹിച്ച പരിപാടി യൂത്ത്  കോൺഗ്രസ്‌  മണ്ഡലം  സെക്രെട്ടറി ഉബൈദ് ടിഎം ഉത്ഘാടനം  ചെയ്തു.അബ്ദുൽ ലത്തീഫ് എ,ഉബൈദ്  അബ്ദുട്ടി   കെവി തുടങ്ങിയവർ ഐഎന്‍സി യുടെ മൊമെന്റോ വിതരണം ചെയ്തു.പ്രവാസി  പ്രതിനിധി  ഷൗക്കത്ത് എഎച്ച് നന്ദി  പറഞ്ഞു.നജീബ് എഎ ഷെമീർ എഎച്ച് മാസ്റ്റർ  സിനാൻ ജാസി ആമീർ  തുടങ്ങിയവർ  പരിപാടിയ്ക്ക്  നേതൃത്വം  നൽകി