26 April 2024 Friday

എല്ലാവര്‍ക്കും ഭൂമി,എല്ലാ ഭൂമിക്കും രേഖ കേരളം 4 വര്‍ഷം കൊണ്ട് പൂര്‍ണ്ണമായും ഡിജിറ്റല്‍ ആക്കും:മന്ത്രി രാജന്‍

ckmnews

എല്ലാവര്‍ക്കും ഭൂമി,എല്ലാ ഭൂമിക്കും രേഖ കേരളം 4 വര്‍ഷം കൊണ്ട് പൂര്‍ണ്ണമായും ഡിജിറ്റല്‍ ആക്കും:മന്ത്രി രാജന്‍


ചങ്ങരംകുളം:എല്ലാവര്‍ക്കും ഭൂമി,എല്ലാ ഭൂമിക്കും രേഖ സര്‍ക്കാരിന്റെ പ്രധാന ലക്ഷ്യങ്ങളില്‍ ഒന്നാണെന്നും 4 വര്‍ഷം കൊണ്ട് 807 കോടി രൂപ ചിലവിട്ട് സംസ്ഥാനം പൂര്‍ണ്ണമായും ഡിജിറ്റല്‍ സര്‍വേ പൂര്‍ത്തിയാക്കുമെന്നും റവന്യൂ മന്ത്രി കെ രാജന്‍ പറഞ്ഞു.മാറഞ്ചേരിയില്‍ വന്നേരിനാട് പ്രസ്സ് ക്ളബ്ബ് നല്‍കിയ സ്നേഹാദരവ് ഏറ്റ് വാങ്ങാന്‍ എത്തിയ മന്ത്രി മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു.മിച്ചഭൂമികള്‍ പൂര്‍ണ്ണമായും തിരിച്ചു പിടിക്കും.അന്യാധീന ഭൂമി കണ്ടെത്തി ഭൂരഹിതര്‍ക്ക് വിതരണം ചെയ്യുമെന്നും,പേള്‍-റിലീസ്-ഇ മാപ്പ് സംവിധാനങ്ങള്‍ സംയോജിപ്പിച്ച് ഇന്‍ന്റര്‍ ഗ്രേറ്റഡ് പോര്‍ട്ടല്‍ സ്ഥാപിക്കുമെന്നും മന്ത്രി പറഞ്ഞു.റജിസ്ട്രേഷന്‍ റവന്യൂ,സര്‍വ്വേ വകുപ്പുകള്‍ എല്ലാം കൂട്ടിച്ചേര്‍ത്ത് ഒരു കുടക്കീഴില്‍ കൊണ്ട് വരുന്നത് വഴി ജനങ്ങള്‍ക്ക് ഭൂമി ഇടപാടുമായി ബന്ധപ്പെട്ട പോക്ക് വരവ് ,സ്കെച്ച്

തണ്ടപ്പേര്, തുടങ്ങിയ വയിലെ കാലതാമസങ്ങള്‍ക്കും പ്രശ്നങ്ങള്‍ക്കും കൃത്യമായ പരിഹാരമാകുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.വന്നേരിനാട് പ്രസ്സ് ഫോറം നല്‍കുന്ന സ്നേഹോപഹാരം പ്രസ്സ് ക്ളബ്ബ് ഭാരവാഹികളായ ഫാറൂക്ക് വെളിയംകോട്,രമേഷ് അമ്പാരത്ത് എന്നിവര്‍ ചേര്‍ന്ന് മന്ത്രിക്ക് കൈമാറി