26 April 2024 Friday

മഹാകവി അക്കിത്തതിന് ജന്മനാട്ടില്‍ സ്മാരക സമുച്ചയം വരുന്നു

ckmnews

മഹാകവി അക്കിത്തതിന് ജന്മനാട്ടില്‍ സ്മാരക സമുച്ചയം വരുന്നു


ചങ്ങരംകുളം"അക്കിത്തതിന് സ്മാരക സമുച്ചയം വരുന്നു.കപ്പൂർ പഞ്ചായത്ത് കുമരനല്ലൂർ അമേറ്റിക്കര  അക്കിത്തം മനയും ഒരേക്കർ സ്ഥലവും  അക്കിത്തം സ്മാരക സമുച്ചയമായി മാറ്റുന്ന പ്രവർത്തനങ്ങൾക്കുള്ള ചർച്ചകൾ നടത്തി.സ്പീക്കർ എം. ബി രാജേഷിന്റെ നേത്യത്തതിൽ ഉദ്ദോഗസ്ഥരും,അക്കിത്തതിന്റെ മകനും,സഹോദരങ്ങളും , കപ്പൂർ പഞ്ചായത്ത് പ്രസിഡന്റ് ഷറഫുദ്ദീൻ കളത്തിൽ, ജില്ലാ പഞ്ചായത്ത് മെമ്പർ ഷാനിബ ടീച്ച ബ്ലോക്ക് മെമ്പർ ബാലകൃഷ്ണൻ ,വാർഡ് മെമ്പർ അബ്ദുള്ളകുട്ടി  കെ ടി , സി പി ഐ എം ലോക്കൽ സെക്രട്ടറി എം പി കൃഷ്ണൻ ,പങ്കജാക്ഷൻ മാസ്റ്റർ തുടങ്ങിയവർ പങ്കെടുത്തു തുടർ പ്രവർത്തനങ്ങൾ വേഗത്തിലാക്കാനും ഒക്ടോബർ 15 ന് പ്രഖ്യാപനം നടത്തുന്ന രീതിയിൽ പ്രവർത്തനങ്ങൾ ഏറ്റെടുക്കാനും ഏകദേശം ധാരണയായി