27 April 2024 Saturday

SKMMA ദിറായ"എന്ന പരിപാടിയുടെ നന്നംമുക്ക് റെയ്ഞ്ച്തല ഉൽഘാടനം നടത്തി

ckmnews

SKMMA

ദിറായ"എന്ന പരിപാടിയുടെ  നന്നംമുക്ക് റെയ്ഞ്ച്തല ഉൽഘാടനം നടത്തി


ചങ്ങരംകുളം:SKMMA മലപ്പുറം ജില്ല വെസ്റ്റ് കമ്മിറ്റി റെയ്ഞ്ച്/മഹല്ല് തലങ്ങളിൽ നടപ്പിൽ വരുത്തികൊണ്ടിരിക്കുന്ന "ദിറായ" എന്ന പരിപാടിയുടെ  നന്നംമുക്ക് റെയ്ഞ്ച്തല ഉൽഘാടനം, പൊന്നാനി മണ്ഡലം മാനേജ്‍മെന്റ് കമ്മിറ്റി ട്രഷറർ റഫീഖ് അൻവരി നിർവ്വഹിച്ചു. ചടങ്ങിൽ, റെയ്ഞ്ച് മാനേജ്‍മെന്റ് കമ്മിറ്റി പ്രസിഡണ്ട് ഇബ്രാഹിം മൂക്കുതല അദ്ധ്യക്ഷത വഹിച്ചു. അബ്ദുൽ ഹക്കീം ബാക്കവി 'ദിറായയെ' കുറിച്ച്‌ വിശദീകരിച്ചു ക്ലാസ്സെടുത്തു. മണ്ഡലം ജനറൽ സെക്രട്ടറി കുഞ്ഞാപ്പു, റെയ്ഞ്ച് പരീക്ഷ ബോർഡ് ചെയര്മാൻ മുഹമ്മദ് അലി ഉസ്താദ്,വിവിധ മഹല്ല് കമ്മിറ്റിയുടെ പ്രധാനപ്പെട്ട പ്രതിനിധികളും, മദ്രസ്സാ സ്വദർമാരും പങ്കെടുത്തു. റെയ്ഞ്ചിലെ മുഴുവൻ മഹല്ലുകളും സന്ദർശിച്ചു അതാത് കമ്മിറ്റി ഭാരവാഹികളുമായി യോഗം ചേരുവാനും തീരുമാനിച്ചു.

റെയ്ഞ്ച് പ്രസിഡണ്ട് മൊയ്‌തീൻ  ഉസ്താദിന്റെ ദുആയോടൂകൂടി  ആരംഭിച്ച യോഗത്തിന് റെയ്ഞ്ച് മാനേജ്‍മെന്റ് സെക്രട്ടറി മുഹമ്മത് ഫാറൂഖി സ്വാഗതവും,റെയ്ഞ്ച് കമ്മിറ്റി സെക്രട്ടറി മുഹമ്മദലി അശ്‌റഫി നന്ദിയും പറഞ്ഞു.