26 April 2024 Friday

ചങ്ങരംകുളം ചിയ്യാനൂരില്‍ 10 ദിവസം പ്രായമായ നേന്ത്രകന്ന് കുലച്ചത് കൗതുകമാവുന്നു

ckmnews

ചങ്ങരംകുളം ചിയ്യാനൂരില്‍ 10 ദിവസം പ്രായമായ നേന്ത്രകന്ന് കുലച്ചത് കൗതുകമാവുന്നു


ചങ്ങരംകുളം:10 ദിവസം പ്രായമായ നേന്ത്രകന്ന് കുലച്ചത് കൗതുകമാവുന്നു.ചങ്ങരംകുളം ചിയ്യാനൂര്‍ അയ്യോത്ത്കുന്ന് അബ്ബാസിന്റെ വീട്ടിലാണ് കൗതുകം നിറഞ്ഞ കാഴ്ച.രണ്ടാഴ്ച മുമ്പാണ് അബ്ബാസ് വാങ്ങിയ നേന്ത്രക്കന്നുകള്‍ തടം എടുത്ത് കുഴിച്ചിട്ടത്.എന്നാല്‍ ദിവസങ്ങള്‍ കഴിയും മുമ്പ് വാഴ കൂമ്പെടുക്കുന്നതിന് പകരം പുറത്ത് വന്നത് കുഞ്ഞന്‍ നേന്ത്രക്കുലയാണ്.കൗതുകം നിറഞ്ഞ കാഴ്ച കാണാന്‍ നിരവധി പേരാണ് ഇപ്പോള്‍ അബ്ബാസിന്റെ വീട്ടിലെത്തുന്നത്.