26 April 2024 Friday

കുരിയാക്കോസ് മോർ യൗസേബിയോസ് മെത്രാപ്പോലീത്തയുടെ 51 ജന്മദിനം ആഘോഷിച്ചു.

ckmnews

കുരിയാക്കോസ് മോർ യൗസേബിയോസ് 

മെത്രാപ്പോലീത്തയുടെ 

51 ജന്മദിനം ആഘോഷിച്ചു.


ചങ്ങരംകുളം:ചാലിശ്ശേരി സെൻ്റ് പീറ്റേഴസ് ആൻ്റ് സെൻ്റ് പോൾസ് യാക്കോബായ സുറിയാനി പള്ളിയിലെ  എട്ടു നോമ്പ് പെരുന്നാൾ ശൂശ്രഷക്ക് എത്തിയ ഡൽഹി ഭദ്രാസനാധിപൻ കുരിയാക്കോസ് മോർ യൗസേബിയോസ് മെത്രാപ്പോലീത്തായുടെ അമ്പതിയെന്നാം ജന്മദിനം  ആഘോഷിച്ചു.രാവിലെ നടന്ന എട്ടു നോമ്പ്  പെരുന്നാൾ  കുർബ്ബാനക്കു ശേഷം  യെൽദോ ചാപ്പലിൽ വെച്ച് മെത്രാപ്പോലീത്ത കേക്ക് മുറിച്ചു.ഇടവകയുടെ നേതൃത്യത്തിൽ മധുരം നൽകി. യൂത്ത് അസോസിയേഷൻ  തിരുമേനിയുടെ  ഛായ ചിത്രം , ഇടവക അംഗം സി.യു ശലമോൻ സ്ളീബായും  സമ്മാനമായി നൽകി.വികാരി ഫാ.ജെക്കബ് കക്കാട്ടിൽ , നടുവേലിൽ പുത്തൻപുരയിൽ ജെക്കബ് കോർ -എപ്പിസ്കോപ്പ  ,ഫാ.ജെക്കബ്  കാഞ്ഞിരപ്പാറ , ഫാ.ജയേഷ് പുലിക്കോട്ടിൽ  ,ട്രസ്റ്റി ജിജോ ജെക്കബ് ,സെക്രട്ടറി കെ.സി.വർഗ്ഗീസ് എന്നിവർ  സംസാരിച്ചു.