26 April 2024 Friday

ആരോഗ്യ ശുചിത്വ സാക്ഷരതാ പദ്ധതിയുമായി പാവിട്ടപ്പുറം ഗ്യാലപ്പ് ക്ലബ്

ckmnews

ആരോഗ്യ ശുചിത്വ സാക്ഷരതാ പദ്ധതിയുമായി പാവിട്ടപ്പുറം ഗ്യാലപ്പ് ക്ലബ്


ചങ്ങരംകുളം:പാവിട്ടപ്പുറം ഗ്യാലപ്പ് ക്ലബ്ബ് പ്രദേശത്തെ മാലിന്യമുക്തമാക്കാൻകർമ്മ പദ്ധതിക്ക് രൂപം കൊടുക്കുന്നു. വീടും പരിസരവും മാലിന്യ മുക്തമാക്കി സൂക്ഷിക്കുന്ന കുടുംബത്തിന്  സമ്മാനങ്ങളും പോയിന്റും നൽകിയും വർഷത്തിലൊരിക്കൽ ഏറ്റവും കൂടുതൽ പോയിന്റ് നേടുന്ന വീടിന് ബംപർ സമ്മാനമായി ഗോൾഡ് കോയിൻ നൽകി ആദരിക്കുകയും ചെയ്യുന്ന പദ്ധതിക്കാണ്

 രൂപം നൽകിയിരിക്കുന്നത്.പ്രദേശത്തെ മാലിന്യമുക്തമാക്കുന്നതോടൊപ്പം ഏറ്റവും മനോഹരമായ രീതിയിൽ നാടിനെ സംരക്ഷിച്ചു നിർത്തി പ്രകൃതിക്കനുസരിച്ച ജീവിക്കാൻ പ്രാപ്തരാക്കുക എന്നതാണ് ലക്ഷ്യമാക്കുന്നത്.ക്ളബ്ബ് ബ്രാന്റ് അംബാസടര്‍ കൂടിയായ നിയാസ് ബക്കര്‍ ഉദ്ഘാടനം ചെയ്ത പരിപാടിയില്‍ 

ലെഫ്റ്റനന്റ് ഡോക്ടർ സലീം കോക്കൂർ,റിപ്പോർട്ടർ ടീവീ മലപ്പുറം ബ്യൂറോ ചീഫ്  ഫാരിസ് പാവിട്ടപ്പുറം,ഗ്യാലപ്പിന്റെ ആദ്യകാല സെക്രട്ടറി അഷ്‌റഫ്‌ പിഎച്ച്,പൊതുപ്രവർത്തകൻ കെഎം മജീദ്, പ്രവാസി അംഗങ്ങൾ അബ്ബാസ് പാവിട്ടപ്പുറം, മുജീബ് പാവിട്ടപ്പുറം, മുജീബ് ടിഎ ബഷീർ പാവിട്ടപ്പുറം,തുടങ്ങിയവർ സംസാരിച്ചു.ഗ്യാലപ് ആർട്സ് &സ്പോർട്സ് ക്ലബ്ബ് പ്രസിഡന്റ് റഷീദ് കെഎം അദ്ധ്യക്ഷനായ പരിപാടിയിൽ സുബൈർ സിന്ദഗി,സ്വാഗതവും,മുനീർ പൊന്നൂസ് നന്ദിയും പറഞ്ഞു.