26 April 2024 Friday

നിപ്പയുടെ രണ്ടാം വരവ് ആശങ്ക പരത്തുമ്പോള്‍ ഒരു പ്രദേശത്തെ ഭീതിയിലാഴ്ത്തുകയാണ് മലപ്പുറം ചങ്ങരംകുളത്തെ ഒരുകൂട്ടം വവ്വാലുകള്‍ നന്നംമുക്ക് ഗ്രാമപഞ്ചായത്ത് ഓഫീസിന് സമീപത്താണ് ആയിരക്കണക്കിന് വവ്വാലുകള്‍ പ്രദേശവാസികളുടെ ഉറക്കം കളയുന്നത്

ckmnews

നിപ്പയുടെ രണ്ടാം വരവ് ആശങ്ക പരത്തുമ്പോള്‍ ഒരു പ്രദേശത്തെ ഭീതിയിലാഴ്ത്തുകയാണ് മലപ്പുറം ചങ്ങരംകുളത്തെ ഒരുകൂട്ടം വവ്വാലുകള്‍


നന്നംമുക്ക് ഗ്രാമപഞ്ചായത്ത് ഓഫീസിന് സമീപത്താണ് ആയിരക്കണക്കിന് വവ്വാലുകള്‍ പ്രദേശവാസികളുടെ ഉറക്കം കളയുന്നത്


നിപ്പാ വൈറസ് പരത്തുന്നത് വവ്വാലുകൾ ആണെന്ന

വാർത്തകള്‍ക്കിടെയാണ് ചങ്ങരംകുളം പെരുമ്പാളില്‍ ഒരുകൂട്ടം വവ്വാലുകള്‍ പ്രദേശവാസികളെ ഭീതിയിലാക്കുന്നത്.നന്നംമുക്ക് ഗ്രാമപഞ്ചായത്ത് ഓഫീസിന് സമീപത്തായുള്ള ഒഴിഞ്ഞ പറമ്പിലെ മരങ്ങളാണ് വവ്വാലുകൾ കയ്യടക്കിയത്.വൈകുന്നേരം ആവുന്നതോടെ പ്രദേശം പ്രേതപ്പറമ്പ് പോലെയാവുമെന്നും ഭീതിജനകമായ അവസ്ഥയാണെന്നും പ്രദേശവാസികള്‍ പറയുന്നു.ഒരു കാലത്ത് സിനിമയിലും മറ്റു പുരാണ കഥകളിലും പേടിപ്പെടുത്തി വന്ന വവ്വാലുകള്‍ ഏകദേശം 5 വര്‍ഷം മുമ്പ് മുതലാണ് പ്രദേശത്തെ തേക്കിലും ആല്‍മരത്തിലുമായി കൂടൊരുക്കിയത്.നല്ല വലിപ്പമുള്ള വവ്വാലുകള്‍ പറമ്പിലെ മരങ്ങളിൽ തൂങ്ങിക്കിടക്കുന്നത് പ്രദേശ വാസികളില്‍ പലപ്പോഴും പേടിപ്പിക്കുന്ന കാഴ്ചയാണ് സമ്മാനിക്കുന്നത്.നിപ്പ വീണ്ടും കണ്ടെത്തിയ സാഹചര്യത്തിൽ  വവ്വാലുകളെ ഭയന്ന് പലരും ഇതു വഴി നടക്കുവാന്‍ പോലും മടിക്കുകയാണ്.ഇവയുടെ കാഷ്ടം വീഴാതിരിക്കാന്‍ സമീപവാസികള്‍ കിണറുകള്‍ പായകെട്ടി അടച്ചിരിക്കുകയാണ്.നിരവധിതവണ പടക്കം പൊട്ടിച്ചും മരച്ചില്ലകൾ വെട്ടിമാറ്റിയും സ്ഥലം ഉടമയും പ്രദേശവാസികളും  ഇവയെ ആട്ടിയോടിക്കാൻ ശ്രമിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നെന്നും നാട്ടുകാര്‍ പറയുന്നു.അധികൃതരുടെ ശ്രദ്ധയില്‍ പെടുത്തുമ്പോഴും പരിഹാരമാര്‍ഗ്ഗത്തെ കുറിച്ച് ആലോചിക്കുന്നുണ്ടെന്ന മറുപടി മാത്രമാണ് ഇപ്പോഴും ലഭിക്കുന്നതെന്നും പ്രദേശവാസികള്‍ പറയുന്നു