27 April 2024 Saturday

സ്ത്രീ ശാക്തീകരണത്തിന് ആയിശക്കുട്ടി ടീച്ചർ ഉത്തമ മാതൃക-സബ് കളക്ടർ

ckmnews

സ്ത്രീ ശാക്തീകരണത്തിന് ആയിശക്കുട്ടി ടീച്ചർ ഉത്തമ മാതൃക-സബ് കളക്ടർ


ചങ്ങരംകുളം:സ്ത്രീ ശാക്തീകരണത്തിനും ഉന്നമനത്തിനും വർഷങ്ങൾക്ക് മുമ്പേ സ്വജീവിതം മാതൃകയാക്കിയ മികച്ച സാമൂഹ്യ പ്രവർത്തകയും ഭരണാധികാരിയുമാണ് കെ ആയിശക്കുട്ടി ടീച്ചർ ഈ നാടിന്റെ സാമൂഹ്യ ഉന്നമനത്തിന് ഇവരുടെ സംഭാവന വലുതാണെന്നും തിരൂർ സബ് കലക്ടർ സൂരജ് ഷാജി ഐഎഎസ് പറഞ്ഞു.നന്നംമുക്ക് ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡൻറായിരുന്ന കെ ആയിശക്കുട്ടി ടീച്ചറുടെ നാമധേയത്തിൽ ചങ്ങരംകുളം സർവീസ് സഹകരണ ബാങ്ക് ഏർപ്പെടുത്തിയ മികച്ച പൊതു വിദ്യാലയത്തിനുള്ള

 " ജ്യോതിർഗമയ " വിദ്യാലയ  പുരസ്കാരം പുരസ്കാരം വിതരണം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ധേഹം.പുരസ്കാരം കോക്കൂർ അബ്ദുൽ ഹയ്യ് ഹാജി മെമ്മോറിയൽ ഗവൺമെൻ്റ് ഹയർ സെക്കൻ്ററി സ്കൂളിന് വേണ്ടി ഹെഡ്മിസ്ട്രസ് ശ്രീകലയും പിടിഎ പ്രസിഡൻറ് സക്കീർ കൊഴിക്കരയും ചേർന്ന് ഏറ്റുവാങ്ങി.5001 രൂപയും പ്രത്യേകം രൂപകൽപ്പന ചെയ്ത ഫലകവും അടങ്ങുന്നതാണ് പുരസ്കാരം.യോഗത്തിൽ 

എസ്എസ്എൽസി ,പ്ലസ്ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളേയും അനുമോദിച്ചു .

 ചങ്ങരംകുളം സർവീസ് സഹകരണ ബാങ്ക് പ്രസിഡൻ്റ് അഡ്വ:സിദ്ധീഖ് പന്താവൂർ അധ്യക്ഷത വഹിച്ചു,ആലംകോട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് പ്രഭിത ടീച്ചർ , അടാട്ട് വാസുദേവൻ, ഗ്രാമ പഞ്ചായത്തംഗം സുനിത ചെർളശ്ശേരി ,ബാങ്ക് വൈസ് പ്രസിഡന്റ് ഹമീദ് ചിയാനൂർ,ഭരണ സമിതി അംഗങ്ങളായ ടി കൃഷ്ണൻ നായർ,എ പി ചന്ദ്രൻ,കെ കേളു ,ബിന്ദു ഒതളൂർ, സുബൈദ അച്ചാരത്ത്, മനീഷ് കുമാർ , ഫാത്തിമത്ത് സാഹിറ,ഇവി മുഹമ്മദ് തുടങ്ങിയവർ ആശംസകൾ നേർന്നു. സീനിയർ ക്ലർക്ക് ദിനേഷ് കുമാർ നന്ദി പറഞ്ഞു.