27 April 2024 Saturday

ഭരണകൂടവും, പൊതുബോധവും മറന്ന റാബിയ സെയ്‌ഫിയുടെ നീതിക്കായി എംഎസ്എഫ് പ്രതിഷേധാഗ്നി തീര്‍ത്തു

ckmnews

ഭരണകൂടവും, പൊതുബോധവും മറന്ന റാബിയ സെയ്‌ഫിയുടെ നീതിക്കായി എംഎസ്എഫ് പ്രതിഷേധാഗ്നി തീര്‍ത്തു


ചങ്ങരംകുളം:ഡൽഹിയിലെ റാബിയ സൈഫ എന്ന വനിതാ പോലീസ് ഉദ്യോഗസ്ഥയെ തെറ്റിന് കൂട്ടുനിൽക്കാത്തതിന് പേരിൽ  കൂട്ടക്രൂരബലാത്സംഗത്തിന് ഇരയാക്കി നിഷ്ടൂരമായി തല്ലിക്കൊന്നതിൽ മാധ്യമങ്ങളും ഭരണകൂടവും മൗനം തുടരുന്നതിൽ പ്രതിഷേധിച്ച് എംഎസ്എഫ് സംസ്ഥാന കമ്മിറ്റി ആഹ്വാനം ചെയ്ത പ്രതിഷേധാഗ്നി ആലംകോട് പഞ്ചായത്തിലെ മാങ്കുളം യൂണിറ്റിൽ ആലംകോട് പഞ്ചായത്ത് മുസ്‌ലിം യൂത്ത് ലീഗ് പ്രസിഡന്റ് ഷബീർ മാങ്കുളം ഉദ്ഘാടനം ചെയ്തു ,ബാദുഷ പള്ളിയറക്കൽ അധ്യക്ഷനായിരുന്നു ,ആഷിക് കെ ,ഷാനിർ കെവി,മുഹമ്മദ് ഷാബിൽ എംഎ ,സൈനുൽ ആബിദ് ,സുഫൈദ് തുടങ്ങിയവർ പങ്കെടുത്തു