26 April 2024 Friday

എൻ.സി.എസ്.സി പാവിട്ടപ്പുറം 'ആദരവ് 2021' പരിപാടി സംഘടിപ്പിച്ചു

ckmnews

എൻ.സി.എസ്.സി പാവിട്ടപ്പുറം 'ആദരവ് 2021' പരിപാടി സംഘടിപ്പിച്ചു


ചങ്ങരംകുളം:അധ്യാപക ദിനത്തോട് അനുബന്ധിച്ച് പാവിട്ടപ്പുറം എൻ.സി.എസ്.സി ക്ലബ്ബ് 'ആദരവ് 2021'  എന്ന പേരിൽ പരുപാടി സംഘടിപ്പിച്ചു. ചടങ്  ആലങ്കോട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷഹീർ കെവി ഉൽഘടനം ചെയ്തു.പരിപാടിയിൽ  പാവിട്ടപ്പുറം പ്രദേശത്തെ പതിനെട്ടോളം അധ്യാപകരെ ആദരിച്ചു. അധ്യാപകൻ കൂടിയായ പഞ്ചായത്ത് പ്രസിഡന്റിനെയും ചടങ്ങിൽ പൊന്നാട അണിയിച്ച് ആദരിച്ചു.ക്ലബ്ബ് പ്രസിഡന്റ് ഫഹീം, ട്രഷറർ  ഫഹദ്, ഹമീദ് മാഷ്, ഫാത്തിമ ടീച്ചർ, സുബൈദ ടീച്ചർ, ഹകീം മാഷ്, ഓമന ടീച്ചർ, ഷരീഫ് മാഷ് റാഷിദ്‌ സർ എന്നിവർ ചടങ്ങിൽ സംസാരിച്ചു. ആഷിക്, കമറു, അജ്മൽ,ആരിഫ്,സൽമാൻ, ഇൻസാം, അൽഫാസ്, നവാസ് എന്നിവർ പരുപാടിയിൽ പങ്കെടുത്തു.