26 April 2024 Friday

കെപിസിസി സംസ്കാര സഹിതി നന്നമുക്ക് മണ്ഡലം കമ്മിറ്റി അധ്യാപകരെ ആദരിച്ചു

ckmnews

കെപിസിസി സംസ്കാര സഹിതി നന്നമുക്ക് മണ്ഡലം കമ്മിറ്റി അധ്യാപകരെ ആദരിച്ചു


ചങ്ങരംകുളം:കെപിസിസി സംസ്കാര സഹിതി നന്നമുക്ക് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സെപ്റ്റംബർ 5 അധ്യാപക ദിനത്തിൽ മൂക്കുതല സ്കൂളിലെ മുൻകാല അധ്യാപിക രമണി ടീച്ചറെ ആദരിച്ചു കൊണ്ട് സംസ്‍കാര സഹിതി സംസ്ഥാന കമ്മിറ്റി ആഹ്വാനാപ്രകാരം ഗുരുവന്ദനം 2021എന്ന പരിപാടിക്ക് തുടക്കം കുറിച്ച്. അടാട്ട് വാസു മാസ്റ്ററുടെ സാന്നിധ്യത്തിൽ കെപിസിസി സംസ്കാര സഹിതി സംസ്ഥാന ജനറൽ സെക്രട്ടറി പ്രണവം പ്രസാദ് പൊന്നാട അണിയിച്ചു ഉദ്ഘടനം നിർവഹിച്ചു.കോൺഗ്രസ്‌ നന്നമുക്ക് മണ്ഡലം പ്രസിഡന്റ്‌ ഉമ്മർ കുളങ്ങര  ഉപഹാരം നൽകി.സംസ്കാര സാഹിതി നന്നംമുക്ക് മണ്ഡലം ചെയർമാൻ നിതിൻ ആനന്ദ് അധ്യക്ഷത വഹിച്ച  ചടങ്ങിൽ യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് നിതിൻ ഭാസ്കർ പങ്കെടുത്തു