26 April 2024 Friday

സന്നദ്ധ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

ckmnews

സന്നദ്ധ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു


ചങ്ങരംകുളം:യൂത്ത് ലീഗ് ചെറവല്ലൂർ-ആമയം യൂണിറ്റ് കമ്മറ്റിയും, ബി ഡി കെ പൊന്നാനി താലൂക്ക് കമ്മിറ്റിയും  സംയുക്തമായി പെരിന്തൽമണ്ണ ഗവ: ബ്ലഡ് ബാങ്കിന്റെ സഹകരണത്തോടെ ചിറവല്ലൂർ ലീഗ് ഓഫീസിൽ വെച്ച് സന്നദ്ധ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.കോവിഡ് പ്രതിസന്ധിയിൽ മലപ്പുറം ജില്ലയിലെ ആശുപത്രി നഗരിയായ പെരിന്തൽമണ്ണയിൽ നേരിടുന്ന രൂക്ഷമായ രക്ത ദൗർലഭ്യത പരിഹരിക്കുന്നതിനായാണ് അടിയന്തിര ക്യാമ്പ് സംഘടിപ്പിച്ചത്.രക്തദാന ക്യാമ്പ് മണ്ഡലം യൂത്ത് ലീഗ് പ്രസിഡന്റ് ഷബീർ ബിയ്യം ജനറൽ സെക്രട്ടറി അഡ്വക്കറ്റ് ബക്കർ പുറങ്ങ് എന്നിവർ രക്തം നൽകി ഉൽഘാടനം ചെയ്തു.പഞ്ചായത്ത് മുസ്‌ലിം ലീഗ് ജനറൽ സെക്രട്ടറി സുബൈർ കൊട്ടിലിങ്ങൽ,അഡ്വക്കറ്റ് നിയാസ്, സാദിക്ക് നെച്ചിക്കൽ, ജലാൽ ആമയം, ഹമീദ് പടിക്കൽ , മുനീർ ചിറവല്ലൂർ,സുഹറ, ബാബിദ, തുടങ്ങി 68പേര് രെജിസ്റ്റർ ചെയ്യുകയും 47പേര് രക്തംനൽകുകയും ചെയ്തു.റാഫി ആമയം, ഷാഫി ചിറവല്ലൂർ, നിസാർ കൊട്ടിലിങ്ങൽ,  ബിഷർ തുടങ്ങിയവർ നേതൃത്വം നൽകി